25 April 2024 Thursday

പരാതി അന്വേഷിക്കാന്‍ വിളിപ്പിച്ച പോലീസിന് മധ്യവയസ്കന്റെ തെറിയഭിഷേകവും ഭീഷണിയും പോലീസ് സ്റ്റേഷനില്‍ ഭാര്യയുടെ വക അക്രമം:പോലീസിനെ വിറപ്പിച്ച ഭര്‍ത്താവും ഭാര്യയും റിമാന്റില്‍

ckmnews

പരാതി അന്വേഷിക്കാന്‍  വിളിപ്പിച്ച പോലീസിന് മധ്യവയസ്കന്റെ തെറിയഭിഷേകവും ഭീഷണിയും 


പോലീസ് സ്റ്റേഷനില്‍ ഭാര്യയുടെ വക അക്രമം:പോലീസിനെ വിറപ്പിച്ച ഭര്‍ത്താവും ഭാര്യയും റിമാന്റില്‍ 


ചങ്ങരംകുളം:പരാതി അന്വേഷിക്കാന്‍ വിളിച്ച പോലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ചങ്ങരംകുളം സ്വദേശിയായ മധ്യവയസ്കന്‍ അറസ്റ്റിലായതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഭാര്യ  പോലീസിനെ അക്രമിച്ചു.അക്രമത്തില്‍ രണ്ട് വനിതാ പോലീസുകാര്‍ക്ക് പരിക്കേറ്റു.വ്യാഴാഴ്ച ഉച്ചയോടെയാണ് ചങ്ങരംകുളം പോലീസിനെ മണിക്കൂറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയ നടകീയ സംഭവങ്ങളുടെ തുടക്കം.കാലടിത്തറ സ്വദേശിയും ചങ്ങരംകുളം സ്റ്റേഷനടുത്ത് വാടകക്ക് താമസക്കാരനുമായ കുളങ്ങര വീട്ടില്‍ സുരേഷ്(48)നെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.ഇയാള്‍ വാടക്ക്  താമസിച്ച് വന്ന ക്വോര്‍ട്ടേഴ്സില്‍ വെള്ളം ലഭിക്കുന്നില്ലെന്ന പരാതി അന്വേഷിക്കാന്‍ വിളിച്ച പോലീസ് ഉദ്ധ്യോഗസ്ഥനെയാണ് വളരെ മോശമായ രീതിയില്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.വാടക നല്‍കാത്തത് മൂലം കെട്ടിട ഉടമ വാട്ടര്‍ കണക്ഷന്‍ വിഛേദിച്ചിരിക്കുകയായിരുന്നെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും കാര്യം അന്വേഷിക്കാനാണ് മൊബൈലില്‍ ബന്ധപ്പെട്ടതെന്നും കേള്‍ക്കാന്‍ പോലും തയ്യാറാവാതെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം ചൊരിയുകയുമായിരുന്നെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു .പിടിയിലായ സുരേഷ് സമാനമായ നിരവധി കേസുകളില്‍ പ്രതിയാണെന്നും,നിരന്തരം അയല്‍വാസികളുമായും മറ്റും ഇത്തരത്തില്‍ തര്‍ക്കങ്ങളും പരാതികളും പതിവാണെന്നും പോലീസ് പറഞ്ഞു.ഇതിനിടെയാണ് സുരേഷിന്റെ ഭാര്യ സജിത സ്റ്റേഷനില്‍ എത്തുന്നത്.സ്റ്റേഷനില്‍ വന്ന ഉടനെ തന്നെ യുവതി പോലീസുകാര്‍ക്ക് നേരെ അക്രമങ്ങള്‍ക്ക് മുതിരുകയായിരുന്നു.പിടിച്ചു മാറ്റാനെത്തിയ സ്റ്റേഷനിലെ വനിതാ പോലീസുകാരായ സുജന,ലിജിത എന്നിവരെ യുവതി അക്രമിച്ചു.ഇവരെ പിന്നീട് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.മണിക്കൂറുകളോളം പോലീസിനെ വിറപ്പിച്ച ഭാര്യയും ഭര്‍ത്താവും മണിക്കൂറുകള്‍ക്ക് ശേഷമാണ് ശാന്തരായത്.സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെയും ചങ്ങരംകുളം പോലീസ് കേസെടുത്തു.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ രണ്ട് പേരെയും റിമാന്റ് ചെയ്തു