19 April 2024 Friday

കിണറ്റിൽ വീണ യുവതിയെ സാഹസീകമായി രക്ഷിച്ച കുരുന്നുകൾക്ക് പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആദരവ്

ckmnews

കിണറ്റിൽ വീണ യുവതിയെ സാഹസീകമായി രക്ഷിച്ച കുരുന്നുകൾക്ക് പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആദരവ്


ചങ്ങരംകുളം:കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ രക്ഷിച്ച് കുരുന്നുകളെ

പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി മലപ്പുറം ജില്ല മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് ക്യാഷ് അവാർഡും,മൊമെന്റോയും നൽകി ആദരിച്ചു. പാവിട്ടപ്പുറം ശാഖ മുസ്‌ലിം ലീഗ് പ്രസിഡന്റ് മാമുട്ടി പവിട്ടപ്പുറവും, പാവിട്ടപ്പുറം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ആഷിക് പാവിട്ടപ്പുറവും ചേർന്ന് ഇരുവരെയും പൊന്നാട അണിയിച്ചു.യോഗത്തിൽ കെഎംസിസി പ്രവർത്തകൻ ബഷീർ പാവിട്ടപ്പുറം,പാവിട്ടപ്പുറം ശാഖ എംഎസ്എഫ് പ്രസിഡന്റ്‌ ഹമദ്,എംഎസ്എഫ് ജനറൽ സെക്രട്ടറി അജ്മൽ,എംഎസ്എഫ്  വൈസ് പ്രസിഡന്റ്‌ അൽഫാസ്,മാങ്കുളം ശാഖ യൂത്ത് ലീഗ് സെക്രട്ടറി ആഷിക്  സാമൂഹിക,സാംസ്കാരിക പ്രവർത്തകൻ സുബൈർ സിന്ദഗി 

പാവിട്ടപ്പുറം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ,ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ  മുഹമ്മദ് ഇർഫാനും ,ഉങ്ങുതറക്കൽ ഹമീദ്,ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ്‌ സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്‌.  മുറ്റത്തു കളിച്ചുകൊണ്ടായിരുന്ന ഇരുവരും കരച്ചിൽ കേട്ട് ചെന്നപ്പോഴാണ് കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്. തുടർന്ന് വേഗത്തിൽ അടുത്തുണ്ടായിരുന്ന കയർ യുവതിക്ക് കിണറ്റിലേക്ക് ഇട്ടു നൽകുകയും, പരിസരത്തുള്ള മുതിർന്ന ആളുകളെ വിവരം ധരിപ്പിക്കുകയുമായിരുന്നു. ശേഷം യുവതിയെ കരക്കെത്തിച്ചു. ഇരുവരും മാങ്കുളം യൂണിറ്റിലെ എം.എസ്.എഫ് പ്രവർത്തകരും ചങ്ങാതിക്കൂട്ടം ഭാരവാഹികളും കൂടിയാണ്.