24 April 2024 Wednesday

മുസ്ലിംലീഗ് ഭവന രോഷം പരിപാടി സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരെയും കേരള സർക്കാരിൻറെ പ്രവാസി ദ്രോഹ നിലപാടുകൾക്കെതിരെയും  മുസ്ലിം ലീഗ് ഭവന രോഷം പരിപാടി സംഘടിപ്പിച്ചു.സംസ്ഥാനവ്യാപകമായിട്ട് നടന്ന പ്രതിഷേധത്തിൽ

ഗൃഹാങ്കണത്തിൽ പ്ലേക്കാർഡുകൾ ഏന്തി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് അഷ്റഫ് കോക്കൂരും കുടുംബവും ഭവന രോഷം പരിപാടിയിൽ പങ്കാളികളായി.പൊന്നാനി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂര്‍ കുടുംബത്തോടൊപ്പം പരിപാടിയില്‍ പങ്കെടുത്തു.