19 April 2024 Friday

കൈക്കൂലി വാങ്ങുന്നതിനിടെ താനൂർ, ഒഴൂർ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടി കൂടി

ckmnews

കൈക്കൂലി വാങ്ങുന്നതിനിടെ താനൂർ, ഒഴൂർ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടി കൂടി


കൈക്കൂലി വാങ്ങുന്നതിനിടെ താനൂർ, ഒഴൂർ വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനെ വിജിലൻസ് പിടി കൂടി.മലപ്പുറം താനൂർ ഒഴൂർ വില്ലേജാഫീസിലെ ഫീൽഡ് അസിസ്‌റ്റന്റായ ഗിരിഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.ഓമച്ചപ്പുഴ സ്വദേശിയായ അലിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് ഇരട്ടസർവേ നമ്പറായത് മാറ്റി ഒറ്റ നമ്പറാക്കുന്നതിനായി ഒഴൂർ വില്ലേജ് ഓഫീസിനെ സമീപിച്ചിരുന്നു.എന്നാൽ, സ്ഥലം സന്ദർശിച്ചു റിപ്പോർട്ട് സമർപ്പിക്കുന്നതിനായി  ഫീൽഡിൽ വരുന്നതിനു അഞ്ഞൂറ് രൂപ നൽകണമെന്നും, അല്ലെങ്കിൽ  ഫയൽ അവിടെ ഇരിക്കട്ടെ എന്നുമായിരുന്നു വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റായ ഗിരീഷ് കുമാറിൻ്റെ മറുപടി.അലി ഈ വിവരം വിജിലൻസ് മലപ്പുറം യുണിറ്റ് ഡി.വൈ.എസ്.പിയെ അറിയിച്ചു. ശേഷം ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് ഒഴൂർ വില്ലേജ് ഓഫീസിൽ വെച്ച് അഞ്ഞൂറൂ രൂപ പരാതിക്കാരനായ അലിയിൽ നിന്നും കൈക്കൂലി വാങ്ങുമ്പോൾ ഗിരീഷ് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിൽ ഗിരീഷിന്റെ പക്കൽ നിന്നും കണക്കിൽ പെടാത്ത 5740/- രൂപയും വിജിലൻസ് സംഘം പിടിച്ചെടുത്തു.