29 March 2024 Friday

പൊന്നാനി തുറമുഖ പദ്ധതി യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കുക:മന്ത്രിക്ക് നിവേദനം നല്‍കി

ckmnews

പൊന്നാനി തുറമുഖ പദ്ധതി യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കുക:മന്ത്രിക്ക് നിവേദനം നല്‍കി


പൊന്നാനി:എസ് എം എ  മലപ്പുറം വെസ്റ്റ് ജില്ല നേതാക്കള്‍  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ന്  നിവേദനം നല്‍കി.ഇടത് പക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയുടെ ഗതകാല ചരിത്രം വീണ്ടെടുക്കുന്നതിന് വേണ്ടി ബഹുമുഖ വികസന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് . പ്രാചീന കാലം മുതൽ അറിയപ്പെട്ടിരുന്ന പൊന്നാനി തുറമുഖം ഇന്ന് വിസ്മരിക്ക പ്പെട്ടിരിക്കുകയാണ് . പൊന്നാനിയുടെ പ്രതാപകാലം തിരിച്ച് പിടിക്കുന്നതിന് 

വികസനത്തിന്റെ നാഴികക്കല്ലായ പൊന്നാനി തുറമുഖം ഉടനെ യാതാർത്ഥ്യ മാകേണ്ടതുണ്ട് . പൊന്നാനി തുറമുഖം ചരക്കുകപ്പലുകൾക്കും , ഗതാഗതത്തിനും ,ടൂറിസ ത്തിനും വളരെയേറെ പ്രയോജനപ്പെടും.ആയത് കൊണ്ട് തുറമുഖം യാതാർത്ഥ്യ മാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളുണ്ടാകണമെന്ന് നേതാക്കള്‍ മന്ത്രിയെ അറിയീച്ചു.എസ് എം എ ജില്ല നേതാക്കളായ  സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം  കെ.എം മുഹമ്മദ് ഖാസിം കോയ  ഹാജി കെ.എം സിദ്ധീഖ് മൗലവി ഐലക്കാട് ഹാജി സി.എം ഹനീഫ മുസ്ലിയാർ ഹാജി പി . ശാഹുൽ ഹമീദ് മുസ്ലിയാർ എന്നിവര്‍ പങ്കെടുത്തു..