19 April 2024 Friday

സൈക്കിളിൽ കേരളയാത്ര നടത്തി തിരിച്ചെത്തിയ നിഖിലിനെ കല്ലുപുറത്ത് ചുമട്ടുതൊഴിലാളികൾ സ്വീകരണം നൽകി

ckmnews

സൈക്കിളിൽ കേരളയാത്ര നടത്തി തിരിച്ചെത്തിയ നിഖിലിനെ കല്ലുപുറത്ത് ചുമട്ടുതൊഴിലാളികൾ

സ്വീകരണം നൽകി


ചങ്ങരംകുളം:കേരളത്തിലെ യുവക്കളുടെ മനസ്സറിയാൻ കേരളം മുഴുവൻ സൈക്കിളിൽ യാത്ര ചെയത് തിരിച്ചെത്തിയ  കല്ലുപുറം സ്വദേശി നിഖിൽ ബാബു യുവ തലമുറക്ക് മാതൃകയായി.നിഖിലിനെ കല്ലുപുറത്ത് വെച്ച് സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ ഉപഹാരവും പൊന്നാടയും നൽകി സ്വീകരിച്ചു.കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവിഡ് മഹാമാരിക്കിടയിൽ വിവിധ ജില്ലകളിലെ  യുവതയുടെ സംസ്ക്കാരവും ,സമീപനവും നേരിട്ടറിയുവാൻ  നിഖിൽ സൈക്കിളിൽ കേരള യാത്ര തുടങ്ങിയത്.


കല്ലുപുറത്ത് നിന്ന് തുടങ്ങിയ യാത്ര  തിരുവനന്തപുരത്ത് എത്തി.തുടർന്ന് ട്രെയിൻ മാർഗ്ഗം കാസർഗോഡ് എത്തി യാത്ര തുടങ്ങി 600 ഓളം കിലോമീറ്റർ ചുറ്റി   ബുധനാഴ്ച രാവിലെ തിരിച്ചെത്തിയത്.യാത്രയിൽ ഭക്ഷണം  ഹോട്ടലുകളിൽ നിന്ന് ചോദിച്ചു വാങ്ങിയായിരുന്നു യാത്ര .ഭൂരിഭാഗം പേരും ഭക്ഷണം സൗജന്യമായാണ് നൽകിയത്.രാത്രിയിൽ പെട്ടോൾ പമ്പുകളിൽ താമസിച്ചുമാണ് യാത്ര നടത്തിയത് .യുവക്കാളിൽ നിന്ന് മാറി ചിന്തിക്കുന്ന നിഖിലിൻ്റെ ഉത്സാഹത്തെ യാത്രയിൽ എല്ലാ ജില്ലകളിലും യുവ ക്കളുടെ   മികച്ച പിൻതുണയാണ് ലഭിച്ചത്.


ഒരു രൂപ പോലും കൈവശം വെക്കാതെ കേരളത്തിൽ യാത്ര ചെയ്യുവാൻ കഴിയുമെന്നതാണ് സ്വന്തം  അനുഭവമെന്ന് നിഖിൽ പറഞ്ഞു.  


  യാത്രക്കിടെ പലരും ചെറിയ തുകകൾ നൽകിയിരുന്നു. ഇത്തരത്തിൽ ലഭിച്ചിട്ടുള്ള ഏകദേശം  പതിനായിരത്തിലധികം രൂപ  ജീവകാരുണ്യ പ്രവർത്തനത്തിനായി ചാലിശ്ശേരി ജനമൈത്രി പോലീസിന് നൽകാനാണ് ബാങ്ക് ജീവനക്കാരനായ ചെറുവത്തൂർ വീട്ടിൽ  നിഖിൽ ബാബുവിൻ്റെ പദ്ധതി.ഒരാഴ്ച കാണാത്തിരുന്ന    വളർത്തുനായ ഏറെ നേരം  സ്നേഹം പ്രകടിപ്പിച്ചശേഷമാണ് നിഖിലിനെ വീട്ടിലേക്ക് സ്വാഗതം ചെയത്  കൗതുക കാഴ്ചയായി.