19 April 2024 Friday

വലയിലായത് ചിലറക്കാരല്ല:കെണിയൊരുക്കിയവര്‍ അതിലും കേമന്‍മാര്‍ വിവിധ ജില്ലകളില്‍ 100 ലതികം കേസുകള്‍ കവര്‍ന്നത് 200 പവനിലതികം സ്വര്‍ണ്ണം ശശിയുടെയും ഉണ്ണിയുടെയും ജീവിത കഥ അമ്പരപ്പിക്കുന്നത്...

ckmnews

വലയിലായത് ചിലറക്കാരല്ല:കെണിയൊരുക്കിയവര്‍ അതിലും കേമന്‍മാര്‍


വിവിധ ജില്ലകളില്‍ 100 ലതികം കേസുകള്‍ കവര്‍ന്നത് 200 പവനിലതികം സ്വര്‍ണ്ണം ശശിയുടെയും ഉണ്ണിയുടെയും ജീവിത കഥ അമ്പരപ്പിക്കുന്നത്...


മോഷ്ടിച്ച ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ് സ്വര്‍ണ്ണം കവരുന്ന അന്തര്‍ സംസ്ഥാന കുറ്റവാളികളാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.ജില്ലാ പോലീസ് മേധാവിയിടെ കീഴില്‍ തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍ നോട്ടത്തിലുള്ള പ്രത്യേക അന്യേഷണ സംഘം മാസങ്ങള്‍ നീണ്ട പഴുതടച്ച അന്വേഷണത്തിന് ഒടുവില്‍ വലയിലാക്കിയ  ശശിയുടെയും ഉണ്ണിയുടെയും ജീവിത കഥ സിനിമാകഥകളെ വെല്ലുന്നതാണ് 


തമിഴ്നാട് നാഗർകോവിലിൽ ജനിച്ച ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശശി അച്ഛനും അമ്മയും മരിച്ചതോടെയാണ് വർഷങ്ങൾക്ക് മുമ്പ് തൻ്റെ പത്താമത്തെ വയസ്സില്‍  കേരളത്തിലേക്ക് എത്തുന്നത്

കേരളത്തില്‍ വളര്‍ന്ന ശശി പിന്നീട് കാവനാട് ശശി ആയതിന് പിന്നിലെ കഥ സംഭവബഹുലമാണ്


പാതയോരങ്ങളിൽ സ്വർണം തേടി അലയുന്ന ശശി തൻ്റെ കഴുകൻ കണ്ണുകളുമായി ഇരകളെ  തേടി തെരുവോരങ്ങളിൽ  വട്ടം കറങ്ങും.മഞ്ഞ ലോഹത്തിൻ്റെ തിളക്കം കണ്ട് കണ്ണ് മഞ്ഞളിച്ച ശശി കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിലെ തെരുവുകളിൽ നിന്നും പരുന്തിനെ പോലെ റാഞ്ചിയെടുതത് ഏകദേശം ഇരുന്നൂറോളം പവൻ സ്വർണമാണ്.തനിച്ച് നടന്നു പോകുന്നതോ സ്കൂട്ടറിൽ പോകുന്നതോ ആയ സ്ത്രീകളുടെ കഴുത്തിലെ സ്വർണമാല ബൈകിൽ നിന്നും ഇറങ്ങാതെ തന്നെ 

ഇര പിടിക്കുന്ന പരുന്തിൻ്റെ ജാഗ്രതയോടെ കവർന്നെടുക്കുന്നതാണ് ശശിയുടെ രീതി

കഴിഞ്ഞ പത്ത് വർഷത്തിൽ ഏറിയ ഭാഗവും  തെക്കൻ കേരളത്തിലെ വിവിധ ജയിലുകളിൽ ജീവിതം,


പിടിക്കപ്പെടുന്നതിന് മുമ്പ് തന്നെ ജാമ്യത്തിൽ ഇറക്കുന്നതിന് ആവശ്യമായ പണം  വക്കീൽ കൈവശം റെഡി ആക്കി വെക്കും


കവർന്നെടുക്കുന്ന സ്വര്‍ണ്ണം ജയിലിൽ നിന്ന് തന്നെ പരിചയപ്പെട്ട മറ്റൊരു കൂട്ടാളിയായ ചങ്ങനാശ്ശേരി സ്വദേശി ദീപക് കൈവശം വിൽപന നടത്തും പണം തുല്യമായി വീതം വെച്ച് എടുക്കും.കിട്ടുന്ന പണം കൊണ്ട് ആഢംബര ജീവിതം  പണം മുടക്കി സ്ത്രീകളുമായി കറക്കവും സല്ലാപവും


ചങ്ങാത്തത്തിന് മാത്രം ദിവസേനെ പൊടിക്കുന്നത് ആയിരങ്ങൾ.വേട്ടക്ക് ഇറങ്ങുമ്പോൾ മിക്ക സമയവും കഞ്ചാവിന്റെ ലഹരി കൂട്ടിനുണ്ടാവും...

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളിൽ പ്രതികളായ സംഘത്തിന് കൊറോണയും ലോക് ഡൗണും കാരണം ആളുകൾ പുറത്ത് ഇറങ്ങാത്തത് കൊണ്ട് തന്നെ തങ്ങളുടെ  തൊഴിൽ മേഖലയിലും  പ്രതിസന്ധി നേരിട്ടു.മറ്റേതു തൊഴിലാളി യെയും പോലെ ശശിയും ലോക് ഡൗൺ ഇളവുകൾക്കായി കാതോർത്ത് ഇരുക്കുകയായിരുന്നു...


പോലീസിൻ്റെ ശ്രദ്ധ മുഴുവൻ മഹാമാരിക്ക് പുറകെയായത് ഗുണമാണെങ്കിലും മുക്കിലും മൂലയിലും പോലീസിൻ്റെ നിറ സാന്നിധ്യം പലപ്പോഴും ശശിയുടെ വഴിയടച്ചു.ഓരോ തവണയും പിടിക്കപ്പെട്ടാല്‍  പങ്കാളിയെ മാറ്റിയാണ് പിന്നീടുള്ള പരീക്ഷണം.ഓരോ തവണ ജയിലിൽ നിന്നും ഇറങ്ങുമ്പോഴും ശശിയുടെ മനസ്സിൽ കൂടെ ജയിലില്‍ കഴിഞ്ഞ ഓരോരുത്തരുടെയും ബയോഡാറ്റയും ഉണ്ടാകും.അതിൽ മികവുറ്റ ആളുകളെ തിരഞ്ഞെടുത്ത് ജാമ്യത്തിൽ എടുക്കാൻ സഹായിച്ച് കൂടെ കൂട്ടും.പുതിയ പങ്കാളിയായി മാവേലിക്കര സ്വദേശിയും കൊലക്കേസ് പ്രതിയുമായ ഉണ്ണിയെ പരിചയപ്പെട്ട് തുടങ്ങിയതോടെ ശശിയുടെ കരിയറിലെ സുവർണ കാലഘട്ടമായിരുന്നു


കായംകുളത്ത് ഒരു വീട്ട് മുറ്റത്ത് നിന്നും രണ്ട് പേരും ചേർന്ന് മോഷ്ടിച്ചെടുത്ത പുതിയ കറുപ്പ് പൾസർ ബൈക്കുമായി ഒരുമിച്ച് പിന്നീട് ഉള്ള യാത്രകള്‍.ബൈക്ക് യാത്രകൾക്ക് അസാമാന്യ വിരുതുള്ള ഉണ്ണിയെ കൂട്ടിന് ലഭിച്ചതോടെ കേരളത്തിലെ തെരുവുകളിൽ കഴിഞ്ഞ ആറ് മാസം ഇരുവരും ചേര്‍ന്ന് ചാകര കൊയ്ത് തന്നെ നടത്തി


കഴിഞ്ഞ ആഴ്ച്ചയിൽ ആലപ്പുഴയിൽ നിന്നും വനിതാ പൊലീസുകാരിയുടെ ഉൾപ്പെടെ ഒറ്റ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ കവർന്നെടുത്തത് ആറ് സ്വർണമാലകളാണ്.ഓപറേഷനുകൾ അധികവും നടത്തിയത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലെ ഏതാനും സ്ഥലങ്ങളിലും.പിടിക്കപ്പെടാതിരിക്കാൻ മിക്ക സമയത്തും രണ്ട് പേരുടെയും മൊബൈൽ ഫോണുകൾ ഓഫ് ചെയ്ത് വെക്കും.യാത്രക്ക് ഇടയില്‍ വാഹനത്തിൻ്റെ നമ്പർ ഇടക്കിടെ മാറാൻ വേണ്ടി വ്യാജ നമ്പറുകളിൽ ഉള്ള നമ്പർ പ്ലേറ്റ് കയ്യിൽ കരുതും

ഒപ്പം ഓപറേഷൻ നടത്തി കഴിഞ്ഞാൽ മാറാനായി പുതിയ ഷർട്ടുകളും കയ്യിൽ കരുതും.തിരിച്ചറിയാതിരിക്കാനും താമസ സ്ഥലത്ത് ഉപയോഗിക്കാനും വ്യാജ വിലാസങ്ങൾ നൽകി വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും സംഘടിപ്പിച്ചാണ് സംഘത്തിന്റെ യാത്ര.കഴിഞ്ഞ ആറു മാസത്തിനിടെ ആറ് ഫോണുകളിലായി വ്യാജ വിലാസങ്ങൾ നൽകി എടുത്തത് നിരവധി സിം കാർഡുകൾ.കവർന്ന സ്വർണം തൂക്കി നോക്കാൻ സ്വന്തമായി ത്രാസും പോലീസിൻ്റെ പിടിയിൽ പെടാതെ ഇരിക്കാൻ ചാത്തൻ സേവയും അന്വേഷണസംഘത്തിന് തന്നെ അമ്പരപ്പിച്ചു.മലബാറിലേക്ക് തൻ്റെ സാമ്രാജ്യം പടർത്താൻ ഇറങ്ങിത്തിരിച്ച  ശശിക്ക് ചുവട് പിഴക്കുകയായിരുന്നു.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയിൽ മാറഞ്ചേരി കരിങ്കല്ലതാണിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വയോധികയുടെ മാല കവർന്ന് കടന്നു കളഞ്ഞതോടെയാണ് ഇവരുടെ പിന്നാലെ പെരുമ്പടപ്പ് സിഐയും  സംഘവും യാത്ര തുടങ്ങുന്നത്.സിഐ കേഴ്‌സൺ മാർകോസിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ മൂന്ന് മാസത്തെ നിരന്തരമായ പരിശ്രമങ്ങളിലൂടെ ശശിയുടെയും കൂട്ടാളി ഉണ്ണിയുടെയും മനക്കണക്കുകൾ തെറ്റിച്ചു.ശാസ്ത്രീയമായ അന്വേഷണവും കഠിന പരിശ്രമവും കേസിന്റെ അന്വേഷണം പ്രതികളിലേക്ക് എത്തിക്കുകയായിരുന്നു.പാലക്കാട് നെന്മാറയിൽ ജനവാസം കുറഞ്ഞ മേഖലയിൽ വ്യാജ പേരിൽ ഇരുവരും താമസിച്ച് വരുന്നുവെന്ന സൂചനകളും അന്വേഷണ സംഘത്തിന് ലഭിച്ചു.രണ്ട് തവണ ശശിയും കൂട്ടാളിയും പെരുമ്പടപ്പിലെ  അന്വേഷണ സംഘത്തിൻ്റെ കൈകളിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും ഇവരെ വിടാതെ പിന്തുടർന്ന പെരുമ്പടപ്പ് പോലീസ് മൂന്നാം തവണ ലക്ഷ്യത്തിലെത്തുകയായിരുന്നു


പഴുതടച്ച നീക്കങ്ങളിലൂടെയാണ് ചാവക്കാട് പൊന്നാനി ദേശീയപാതയില്‍  ഇവര്‍ക്കായി അന്യേഷണസംഘം സമർത്ഥമായി വലവിരിച്ചത്.ഓരോ തവണ പിടിക്കപ്പെട്ട സമയത്തും ഒരിക്കൽ പറ്റിയ പിഴവുകൾ ആവർത്തിക്കാതെ ഇരിക്കാൻ അതി ജാഗ്രത പുലർതുന്ന ശശിയെ അവനെക്കാൾ ഒരു മുഴം മുന്നോട്ട് കയറി കളിച്ച് നിരന്തര പരിശ്രമത്തിലൂടെ അഴിക്കുള്ളിലാക്കി കേരള പോലീസിന് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് പെരുമ്പടപ്പിലെ അന്വേഷണ സംഘം.വിവിധ ജില്ലകളിൽ മാല മോഷണ കേസുകളിൽ അന്വേഷണ മികവ് തെളിയിച്ച പൊന്നാനി എസ് ഐ രതീഷും കൂടി അന്വേഷണ സംഘത്തിൽ എത്തിയതോടെ സംഘത്തിന് കൃത്യമായി പൂട്ട് വീഴുകയായിരുന്നു.കൃത്യം നടന്ന കരിങ്കല്ലതാണിയിൽ നിന്നും കിട്ടിയ സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്ത് പോലീസുകാരായ രഞ്ജിത്തും വിഷ്ണുവും പ്രവീണും നടത്തിയ ചിട്ടയായ അന്വേഷണവും കേസിന് വഴിത്തിരിവായി.കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെത്തുന്നതിനായി ആയിരത്തിലധികം പൾസർ  ബൈക്കുകളുടെ  വിവരങ്ങൾ ശേഖരിക്കുകയും അഞ്ഞൂറിലധികം ആളുകളെ നേരിട്ടും അല്ലാതെയും ചോദ്യം ചെയ്യുകയും സൈബർ സെൽ വഴി ഒരു ലക്ഷത്തോളം ഫോൺ നമ്പറുകളുടെ സൂക്ഷ്മ പരിശോധനയും ഉപയോഗപ്പെടുത്തി നിരന്തര നിരീക്ഷണങ്ങൾ നടത്തിയാണ് അന്വേഷണ സംഘം ഈ അന്തര്‍ സംസ്ഥാന മോഷണ സംഘത്തെ വലയിലാക്കിയത്.