23 April 2024 Tuesday

മികച്ച പൊതു വിദ്യാലയത്തിന് ആയിഷക്കുട്ടി ടീച്ചര്‍ മെമ്മോറിയല്‍ വിദ്യാലയ പുരസ്കാരം നല്‍കും

ckmnews

മികച്ച പൊതു വിദ്യാലയത്തിന് ആയിഷക്കുട്ടി ടീച്ചര്‍ മെമ്മോറിയല്‍ വിദ്യാലയ പുരസ്കാരം നല്‍കും


ചങ്ങരംകുളം:കേരളത്തിലെ പ്രാഥമ മുസ്ലിം വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും കാര്‍ഷിക സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച ആയിഷക്കുട്ടി ടീച്ചറുടെ നാമധേയത്തില്‍ പൊന്നാനി മണ്ഡലത്തിലെ മികച്ച പൊതു വിദ്യാലയത്തിന് ആയിഷക്കുട്ടി ടീച്ചര്‍ മെമ്മോറിയല്‍ വിദ്യാലയ പുരസ്കാരം നല്‍കാന്‍ ചങ്ങരംകുളം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചു.സെപ്റ്റംപര്‍ 6ന് ബാങ്ക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.യോഗത്തില്‍ സിദ്ധിക്ക് പന്താവൂര്‍ അധ്യക്ഷത വഹിച്ചു.ഹമീദ് ചിയ്യാനൂര്‍,കൃഷ്ണന്‍ നായര്‍,ബിന്ദു ഒതളൂര്‍ മനീഷ് കുമാര്‍,മാമു വളയംകുളം,സുബൈദ അച്ചാരത്ത്,ഫാത്തിമത്ത് സാഹിറ,ചന്ദ്രന്‍ മാന്തടം,കെ കേളു  തുടങ്ങിയവര്‍ പങ്കെടുത്തു