25 April 2024 Thursday

മാറഞ്ചേരിയില്‍ വന്നേരി നാട് പ്രസ്സ്ഫോറം ഓഫീസ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.

ckmnews

മാറഞ്ചേരിയില്‍ വന്നേരി നാട് പ്രസ്സ്ഫോറം ഓഫീസ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം:മാറഞ്ചേരിയില്‍ വന്നേരി നാട് പ്രസ്സ്ഫോറം ഓഫീസ് സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു.പ്രസ് ഫോറം പ്രസിഡൻ്റ് രമേഷ് അമ്പാരത്ത് അധ്യക്ഷനായി.സ്പീക്കർക്കുള്ള ഉപഹാരം കെ. വി നദീർ സമ്മാനിച്ചു.പ്രസ് ഫോറം അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ജില്ല പഞ്ചായത്തംഗം എ. കെ സുബൈർ നിർവഹിച്ചു.

നിർവ്വഹിച്ചു. പ്രസ് ഫോറം സെക്രട്ടറി ഫാറൂഖ് വെളിയങ്കോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രഷറർ പി എ സജീഷ് നന്ദി പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ സിന്ധു,വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംസു കല്ലാട്ടേൽ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഷമീറ ഇളയിടത്ത്,പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ,ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ധീൻ പോഴത്ത്,നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ,ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷഹീർ തുടങ്ങിയവർ സംസാരിച്ചു.