24 April 2024 Wednesday

യുവതിയെ സാഹസികമായി രക്ഷിച്ച കുരുന്നുകൾക്ക് ആദരം

ckmnews

യുവതിയെ സാഹസികമായി രക്ഷിച്ച കുരുന്നുകൾക്ക് ആദരം


മാങ്കുളത്ത്‌ കിണറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷിച്ച രണ്ട്‌ കുരുന്നുകൾക്ക് കെ എൻ എം കമ്മിറ്റി ആദരം നൽകി.


കോക്കൂർ മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീൻ -ഷാനി ദമ്പതികളുടെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ, ഉങ്ങുതറക്കൽ ഹമീദ് -ആമിനക്കുട്ടി ദമ്പതികളുടെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാം എന്നിവരെയാണു ആദരിച്ചത്‌.


ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെവി സഹീർ ആദരം നിർവ്വഹിച്ചു. പി പി എം അഷറഫ്, കെ.വി.മുഹമ്മദ്‌, ഷെബീർ മാങ്കുളം, എം കെ  നസീർ, മുഹമ്മദ് കുട്ടി, അബ്ദുറഷീദ്, എം. ബദറുദ്ദീൻ പ്രസംഗിച്ചു.