25 April 2024 Thursday

വലിയ മനസ്സുള്ള കുഞ്ഞുധീരൻമാരെ വെൽഫെയർ പാർട്ടി ആദരിച്ചു

ckmnews

വലിയ മനസ്സുള്ള കുഞ്ഞുധീരൻമാരെ വെൽഫെയർ പാർട്ടി ആദരിച്ചു


ചങ്ങരംകുളം:കോക്കൂർ മാങ്കുളത്ത് കഴിഞ്ഞ ദിവസം കിണറ്റിൽ വീണ യുവതിയെ അവസരോചിതമായ ഇടപെടലുകളിലൂടെ കരക്ക് കയറ്റി ജീവൻ രക്ഷിച്ച മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഹിശാം എന്നീ മിടുക്കൻമാരെ വെൽഫെയർ പാർട്ടി കോക്കൂർ യൂണിറ്റ് പൊന്നാട അണിയിച്ചും  ഉപഹാരം നൽകിയും ആദരിച്ചു.മാതൃകാപരവും  ധീരവുമായ ഇടപെടലാണ് വിദ്യാർത്ഥികൾ നടത്തിയെതെന്നും  ഇത്തരം പ്രവൃത്തികളിലൂടെ സമൂഹത്തിൽ നേതൃത്വപരമായ പങ്ക് വഹിക്കാൻ കുരുന്നുകൾക്കാവട്ടെ എന്ന് പാർട്ടിനേതാക്കൾ ആശംസിച്ചു.വെൽഫെയർ പാർട്ടി ആലംകോട് പഞ്ചായത്ത് കമ്മിറ്റി ട്രഷറർ ഇ.വി മുജീബ്, യൂണിറ്റ് ഭാരവാഹികളായ അബ്ദുട്ടി വളയംകുളം, എ.എ സുലൈമാൻ  പി.വീരാൻകുട്ടി മാസ്ററർ, ഷാഹിദ് എന്നിവർ ചേർന്നാണ് ആദരിച്ചത്.