28 March 2024 Thursday

കുരുന്നു ഹൃദയങ്ങളിലെ കുന്നോളം കരുതലിന് മാങ്കുളം മുസ്‌ലിം യൂത്ത് ലീഗ്,എ കമ്മിറ്റികളുടെ ആദരം

ckmnews

കുരുന്നു ഹൃദയങ്ങളിലെ കുന്നോളം കരുതലിന്

മാങ്കുളം മുസ്‌ലിം യൂത്ത്  ലീഗ്,എ കമ്മിറ്റികളുടെ ആദരം


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ മാങ്കുളത്ത് കഴിഞ്ഞ ദിവസം കിണറ്റിൽ വീണ  യുവതിയുടെ ജീവൻ രക്ഷിച്ചു മുതിർന്നവരെ പോലും അത്ഭുതപ്പെടുത്തിയ ധീരതക്ക് മുഹമ്മദ് ഇർഫാൻ(ആറാം ക്ലാസ്സ്),മുഹമ്മദ് ഹിശാം(ഏഴാംക്ലാസ്) എന്നി വിദ്യാർത്ഥികളെ മാങ്കുളം യുണിറ്റ് മുസ്‌ലിം ലീഗിന്റെയും ,എംഎസ്എഫ് ന്റെയും നേതൃത്വത്തിൽ ആദരിച്ചു.യുണിറ്റ് യൂത്ത് ലീഗ്,എംഎസ്എഫ് കമ്മിറ്റിക്ക് വേണ്ടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തുർ ഇരുവരെയും പൊന്നാട അണിയിച്ച് മൊമെന്റോ നൽകി അനുമോദിച്ചു .മുസ്‌ലിം യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് പ്രസിഡന്റ് ഷബീർ മാങ്കുളം ,മാങ്കുളം യുണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് അലിമോൻ കെവി,ജന:സെക്രെട്ടറി ആഷിക് കെ,ട്രഷറർ ഷാനിർ കെവി,msf യുണിറ്റ് പ്രസിഡന്റ് ബാദുഷ പള്ളിയറക്കൽ ജന;സെക്രെട്ടറി മുഹമ്മദ് ഷാബിൽ എംഎ,ചങ്ങാദിക്കൂട്ടം യുണിറ്റ് ജന:സെക്രെട്ടറി  ലദിൻ നൂറുദ്ധീൻ ട്രഷറർ  മുഹമ്മദ് റിസ്‌വാൻ ഭാരവാഹികളായ നിഫിൻ ,ഫവാസ്,അദ്നാൻ തുടങ്ങിയവർ  സന്നിഹിതരായി