29 March 2024 Friday

മർഹൂം എ.യു. കുഞ്ഞി മുഹമ്മദ് ഉസ്താദ് സ്മരണിക പ്രകാശനം ചെയ്തു

ckmnews

മർഹൂം എ.യു. കുഞ്ഞി മുഹമ്മദ് ഉസ്താദ് സ്മരണിക പ്രകാശനം ചെയ്തു


പൊന്നാനി:മുപ്പത്തഞ്ചു സംവത്സരത്തിലധികം ഇസ്ലാമിക കഥാപ്രസംഗ വേദികളിൽ തിളങ്ങി നിന്നിരുന്ന അതുല്യപ്രതിഭയായിരുന്ന കാഥികനും,കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയുടെ  മർഹും: ഉസ്താദ് മാട്ടത്ത് അബൂബക്കർ കുട്ടി അവാർഡ് ജേതാവുകൂടിയായിരുന്ന അഭിവന്ദ്യ ഗുരു മര്‍ഹും:എ.യു.കുഞ്ഞിമുഹമ്മദ് ഉസ്താദിന്‍റെ ഓർമകൾ കോർത്തിണക്കി  മരക്കടവ് ബൈത്തുല്‍ മശ്ഹൂര്‍ പുറത്തിറക്കിയ "മരിക്കാത്ത ഓര്‍മ്മകളിലെ മലര്‍ വസന്തം"സ്മരണിക എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എ.യു. ശറഫുദ്ധീന് കോപ്പി നൽകി പ്രകാശനം നിര്‍വ്വഹിച്ചു.

കലാരംഗത്ത്  പ്രവർത്തിച്ച ഇതുപോലെയുള്ള പ്രതിഭകളെ അംഗീകരിക്കുവാനും അവരെ പുതുതലമുറക്ക് പരിചയപ്പെടുത്തുവാനും മുന്നോട്ട് വന  സംഘാടകരെ തങ്ങള്‍  അഭിനന്ദിക്കുകയും ചെയ്തു.കേരള മാപ്പിള കലാ സാഹിത്യ അക്കാദമി പൊന്നാനി മുനിസിപ്പൽ ജനറൽ സെക്രട്ടറി എ.വി.ഗഫൂര്‍ മാസ്റ്റര്‍ അദ്യക്ഷത വഹിച്ചു. ടി.എ. റഷീദ് ഫൈസി, എ.എം.ഹസ്സൻ ബാവ ഹാജി,എം.റഫീഖ് മൂസ്സ ആശംസകൾ നേർന്നു സംസാരിച്ചു.ഹൈദരലി,എ.എം.ശിഹാബ് സിനാന്‍,എ.യു.മുനീര്‍,റഷീദ് , തുടങ്ങിയവര്‍ സംബന്ധിച്ചു.