20 April 2024 Saturday

കെ.റയിൽ ഇരകളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ നടപ്പാക്കാവു:കർമ്മസമിതി

ckmnews

കെ.റയിൽ ഇരകളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ നടപ്പാക്കാവു:കർമ്മസമിതി


എടപ്പാൾ: നിർദിഷ്ട അതിവേഗ റയിൽ ഇരകളുടെ ആശങ്കകൾ പരിഹരിച്ചതിന് ശേഷമേ നടപ്പാക്കാവൂവെന്ന് വട്ടംകുളം പഞ്ചായത്ത് കർമ്മസമിതി അധികൃതരോട് ആവശ്യപ്പെട്ടു.വീടും കിടപ്പാടവും അവശേഷിക്കുന്ന നെൽപ്പാടവും നഷ്ടപ്പെടുന്നതിൽ യോഗം ഉൽകണ്ഠ രേഖപ്പെടുത്തി.വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കുങ്കിൽ മജീദ് അദ്ധ്യക്ഷത വഹിച്ചു.

അബദു പടിഞ്ഞാക്കര, ഇ.വി.അനീഷ്, ഇബ്രാഹിം മൂതുർ, ടി.പി. ഹൈദരലി ,അജിത് കെ.വി., പി.കെ.ബഷീർ, ഹസൈനാർ നെല്ലിശ്ശേരി, പി.കെ.ശ്രീധരൻ' പ്രസംഗിച്ചു.