24 April 2024 Wednesday

എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോൽത്സവ് :കാലടി ജേതാക്കൾ

ckmnews

എസ് എസ് എഫ്  എടപ്പാൾ ഡിവിഷൻ സാഹിത്യോൽത്സവ് :കാലടി ജേതാക്കൾ


ചങ്ങരംകുളം :ഇരുപത്തിയെട്ടാ മത് എഡിഷൻ എസ് എസ് എഫ് എടപ്പാൾ ഡിവിഷൻ സാഹിത്യോത്സവ് പന്താവൂർ ഇർശാദിൽ സമാപിച്ചു. കാലടി സെക്ടർ ഒന്നാം സ്ഥാനം നേടി.നന്നംമുക്ക്, ആലംകോട് സെക്ടറുകൾ രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. തവനൂർ സെക്ടറിലെ സഹദ് കലാപ്രതിഭയും, നന്നംമുക്ക് സെക്ടറിലെ ശഹബാസ് സർഗ പ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു.നാലു ദിവസങ്ങളിലായി നടന്ന സാഹിത്യേത്സവ് ഡിവിഷൻ പ്രസിഡന്റ് മുഹമ്മദ് റഫീഖ് അഹ്സനിയുടെ അധ്യക്ഷതയിൽ ഡോ. കെടി ജലീൽ എം എൽ എ ഉത്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ അഷ്റഫ് കാവിൽ മുഖ്യാത്ഥിയായി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിർ നെറോത്ത് പ്രമേയ പ്രഭാഷണം നടത്തി.സമാപന സംഗമം സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ഫിനാൻസ് സെക്രട്ടറി ഉത്ഘാടനം ചെയ്തു. കെ സിദ്ധീഖ് മൗലവി അയിലക്കാട് അനുമോദന പ്രഭാഷണം നടത്തി. അബ്ദുൽ ഹഫീൽ അഹ്സനി, വാരിയത്ത് മുഹമ്മദലി അൻവരി, പ്രൊഫ അനീസ് ഹൈദരി, പി പി നൗഫൽ സഅദി കല്ലൂർമ, ഹബീബ് അഹ്സനി  കാലടി, അർഷാദ് കാലടി ലുഖ്മാൻ  പ്രസംഗിച്ചു.എൻപതിൽപരം ബ്ലോക്ക് സാഹിത്യോത്സവുകൾക്കും, യൂണിറ്റ്, സെക്ടർ ഘടകങ്ങൾക്കും ശേഷം നന്നംമുക്ക് , ആലംകോട്, എടപ്പാൾ , വട്ടംകുളം, കാലടി, തവനൂർ എന്നി ആറു സെക്ടറുകളിൽ നിന്നായി അറന്നൂറോളം മത്സരാർത്ഥികളാണ് ഡിവിഷൻ സാഹിത്യോത്സവിൽ മാറ്റുരച്ചത്.