25 April 2024 Thursday

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം :ആലംകോട് ആക്ഷൻ കമ്മിറ്റി

ckmnews

കെ റെയിൽ പദ്ധതി ഉപേക്ഷിക്കണം :ആലംകോട് ആക്ഷൻ കമ്മിറ്റി


ചങ്ങരംകുളം:സംസ്ഥാനത്തിന് ഒട്ടും ഗുണകരമല്ലാത്ത സെമി ഹൈസ്പീഡ് കെ റെയിൽ പദ്ധതി എൽ ഡി എഫ് സർക്കാർ ഉപേക്ഷിക്കണമെന്ന് ആലങ്കോട് പഞ്ചായത്ത് കെ റെയിൽ വിരുദ്ധ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.സംസ്ഥാനത്തിൻ്റെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്തതും, സാമ്പത്തീക സ്തിഥിക്ക് ഒട്ടും ഗുണകരമല്ലാത്തതുമായ ഈ പദ്ധതി വരുന്നത് മൂലം ഒട്ടേറെ കുടുംബങ്ങൾക്ക് അവരുടെ കിടപ്പാടം നഷ്ടണപ്പെടുന്നതുമായ ഈ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും എല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് ആക്ഷൻ കമ്മിറ്റി നേതൃത്ത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.ഷാനവാസ് വട്ടത്തൂർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സമര സമിതി കണ് വീനർ എസ് രാജീവൻ ഉദ്ഘാടനം ചെയ്തു.ജില്ലാ മുസ്ലീം ലീഗ് ഉപാദ്ധ്യക്ഷൻ അശ്റഫ് കോക്കൂർ, ഡി സി സി ജനറൽ സെക്രട്ടറി സിദ്ദീക്ക് പന്താവൂർ ,ശ്രീധർജി, കെ വി റഷീദ്, വി വി ലത്തീഫ് ,അബ്ദു നടുവട്ടം, തസ്നീം അബ്ദുൾ ബഷീർ, കെ പി ഹമീദ് അബ്ദുറഹിമാൻ, ഡോ: അഫ്സൽ ഹുദവി പ്രസംഗിച്ചു.