19 April 2024 Friday

സ്വർണ്ണം, വെള്ളി വ്യാപാരികൾ കരിദിനമാചരിച്ചു

ckmnews

സ്വർണ്ണം, വെള്ളി വ്യാപാരികൾ കരിദിനമാചരിച്ചു


എരമംഗലം:പുതിയ BIS ഹാൾമാർക്കിംങ്ങ് സംവിധാനമായ HUlD ( ഹാൾമാർക്കിoങ്ങ് യൂണിക്ക് ഐഡിൻ്റിഫിക്കേഷൻ) നടപ്പിലാക്കുന്നതിനെതിരെ AKGSMA മാറഞ്ചേരി യൂണിറ്റ് കരിദിനമാചരിച്ചു.അഖിലേന്ത്യ വ്യാപകമായി സ്വർണ്ണം, വെളളി വ്യാപാരികൾ സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്.സംസ്ഥാനതലത്തിൽ AKGSMA. (ആൾ കേരള ഗോൾഡ് & സി ൽവർ മർച്ചൻ്റ് അസോസിയേഷൻ) ആണ് സമരത്തിന് നേതൃത്വം കൊടുക്കുന്നത്.മാറഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച പ്രിതിഷേധ സമരം AKGSMA സംസ്ഥാന കമ്മിറ്റി അംഗം നെൽജോ നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു. HUl D നടപ്പിലാക്കുന്നത് രണ്ട് വർഷത്തേക്ക് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രിസിഡൻ്റ് പികെ അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു.പിഎം ഷെമീർ, ഉദയകുമാർ എന്നിവർ സംസാരിച്ചു.