25 April 2024 Thursday

ചമ്രവട്ടം റഗുലേറ്റർ ബ്രിഡ്ജിന്റെ ചോർച്ച അടക്കുന്നതിന്റെ മുമ്പ് കരാരറുകാർക്ക് തുക കൈമാറാനുള്ള നീക്കത്തിൽ ദുരൂഹത:യൂത്ത് ലീഗ്

ckmnews

ചമ്രവട്ടം റഗുലേറ്റർ ബ്രിഡ്ജിന്റെ ചോർച്ച അടക്കുന്നതിന്റെ മുമ്പ് കരാരറുകാർക്ക് തുക കൈമാറാനുള്ള നീക്കത്തിൽ ദുരൂഹത:യൂത്ത് ലീഗ്


എടപ്പാള്‍:ചമ്രവട്ടം റഗുലേറ്റർ ബ്രിഡ്ജിന്റെ ചോർച്ച അടക്കുന്നതിന് പൈലിങ് നടത്തി ഇരുമ്പ് ഷീറ്റ് സ്ഥാപിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുൻപേ പ്രഖ്യാപിച്ച തവനൂർ മണ്ഡലം എം.എൽ.എ കെ.ടി ജലീലിന്റെ വാക്ക് പാഴ് വാക്കാവുകയും ചോർച്ച അടക്കുന്നതിന് മുൻപെ കരാരറുകാർക്ക് തുക കൈമാറാനുള്ള എം. എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗ തലത്തിൽ നീക്കം നടക്കുന്നത് വൻ അഴിമതിയാണെന്നും ഇതിനെതിരെ സമരം ശക്തമാക്കു മെന്നും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.മറ്റൊരു നിർമാണ പ്രവർത്തിയിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഈ കമ്പനിക്ക് തന്നെ നിർമാണം പൂർത്തിയാകും മുൻപേ പണം നൽകുന്നതിൽ ദുരൂഹതയുണ്ടന്നും തവനൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി യോഗം അഭിപ്രായപെട്ടു.മലപ്പുറം ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ്‌ ഐ.പി ജലീൽ യോഗം ഉദ്ഘാടനം ചെയ്തു.തവനൂർ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ ജംഷീർ കൈനിക്കര അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്,സ്വാലിഹ്  തങ്ങൾ, വി.കെ.എ മജീദ്, സി.പി ഷാനിബ്, പിപി ഫൈസൽ, വിപി റഷീദ്, അക്ബർ മണൂർ, അലി അഷ്‌കർ പുറത്തൂർ, സിദ്ധീഖ് മറവഞ്ചേരി, മൻസൂർ മരയംങ്ങാട്ട് എന്നിവർ പ്രസംഗിച്ചു