29 March 2024 Friday

മലപ്പുറം ജില്ലയ്ക്ക് പുതിയ കലക്ടർ

ckmnews

മലപ്പുറം ജില്ലയ്ക്ക് പുതിയ കലക്ടർ


തിരുവനന്തപുരം: കെ. ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കലക്ടറായി സർക്കാർ നിയമിച്ചു. ഇന്ന്  ചേർന്ന മന്ത്രിസഭാ യോ​ഗമാണ് തിരുവനന്തപുരം ജില്ലാ കലക്ടറായ കെ ​ഗോപാലകൃഷ്ണനെ ജില്ലയുടെ പുതിയ കലക്ടറായി നിയമിച്ചത്.2013 ബാച്ച് ഐ എ എസ് ഉദ്യോ​ഗസ്ഥനാണ് തമിഴ്നാട് നാമക്കൽ സ്വദേശിയായ ഇദ്ദേഹം. മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം അഞ്ച് വർഷത്തോളം അമേരിക്കയിൽ ജോലി ചെയ്ത ശേഷമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തി സിവിൽ സർവീസ് നേടിയെടുത്തത്. മലപ്പുറത്ത് അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.തിരുവനന്തപുരം കലക്ടറായിരിക്കെ പ്രളയ കാലത്തും, കോവിഡ് പ്രതിരോധത്തിലും ഇദ്ദേഹമെടുത്ത മുൻകരുതലുകൾ ചർച്ചയായിരുന്നു. ജാഫർ മാലിക്കാണ് നിലവിലെ മലപ്പുറം ജില്ലാ കലക്ടർ.

കൂടാതെ ഡോ. ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറിയായും ടി കെ ജോസ് പുതിയ ആഭ്യന്തര സെക്രട്ടറി.വി വേണു പുതിയ പ്ലാനിംഗ്  ബോർഡ് സെക്രട്ടറി. ഇഷിതാറോയ് കാർഷികോല്പാദന കമ്മീഷണർ. ജയത്തിലക്ക് പുതിയ റവന്യു സെക്രട്ടറി.നവജോദ് സിംഗ് ഖോസ തിരുവനന്തപുരം കലക്ടർ.എം അഞ്ജന കോട്ടയം കളക്ടർ .ആർ ശ്രീലേഖ IPS പുതിയ ഫയർ ഫോഴ്‌സ് മേധാവി.എം ആർ അജിത് കുമാർ IPS പുതിയ ട്രാൻസ്‌പോർട്ട് കമ്മീഷണർ.എന്നിവരെയും നിയമിച്ചിട്ടുണ്ട്.