20 April 2024 Saturday

അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പായസ വിതരണം നടത്തി

ckmnews


ചങ്ങരംകുളം:അഖില ഭാരത അയ്യപ്പസേവാസംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ ശ്രീശാസ്താ സ്കൂളിൽ വെച്ച് പായസ വിതരണം നടത്തി.സേവാ സംഘം ജില്ലാ ട്രഷററർ ഗോപാലകൃഷ്ണൻ നായർ  സതീശൻ ഗുരുസ്വാമിക്ക് പായസം നൽകി പായസവിതരണോത്ഘാടനം നടത്തി.ചടങ്ങിൽ കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വി.വി മുരളീധരൻ  ഓണസന്ദേശം നൽകി. ജില്ലാ വൈസ് പ്രസിഡൻ്റ് പി ബാലൻ, രാധാകൃഷ്ണൻ പൊന്നാനി,ഉണ്ണികൃഷ്ണൻ മൂക്കുതല, സത്യൻ ചിറവല്ലൂർ, സുന്ദരൻ കോക്കൂർ, ആനന്ദൻ മൂക്കു തല, ശ്രീകാന്ത് കാലടിത്തറ, ജയൻ ഇടമന,സകൂൾ പ്രിൻസിപ്പാൾ വി.വി ബാബു, ഉണ്ണി കൂരട എന്നിവർ പ്രസംഗിച്ചു ജനാർദ്ധനൻ പട്ടേരി സ്വാഗതവും വി.വി രാമചന്ദ്രൻ നന്ദിയും പറഞ്ഞു