25 April 2024 Thursday

പ്രവാസികളോട്ക്വാറൻറീനിൽ പോകാൻ പണം ആവശ്യപ്പെടുന്നത് അനീതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

ckmnews


മലപ്പുറം : ടിക്കറ്റ് എടുക്കാൻ പണമില്ലാത്തതു കൊണ്ട് തിരിച്ചു വരാൻ കഴിയാത്ത പ്രവാസികളോട്

ക്വാറൻറീനിൽ പോകാൻ പണം ആവശ്യപ്പെടുന്നത് അനീതിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ക്വാറൻറീൻ ചെലവ് സർക്കാർ വഹിക്കണം.

സന്നദ്ധ സംഘടനകളുടെ സഹായവും ഉപയോഗപ്പെടുത്താം. ക്വാറൻറീൻ ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്തുന്നത് UDF ആലോചിക്കും. കൂടുതൽ പാർട്ടികൾ മുന്നണിയിലേക്ക് വരുമെന്ന പ്രതീക്ഷ LDF ൻ്റെ ആത്മവിശ്വാസക്കുറവാ ണ്. കേരള കോൺഗ്രസിലെ വിഷയങ്ങൾ UDF ഇടപെട്ട് രമ്യമായി പരിഹരിക്കും. കോവിഡ് കെയർ സെൻററുകൾക്ക് സ്ഥാപനങ്ങൾ ഏറ്റെടുത്തത് സൗജന്യമായി ആണെന്നും അദ്ദേഹം പറഞ്ഞു.