20 April 2024 Saturday

ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയവരെ അഷ്‌റഫ്‌ കൂട്ടായ്മ അനുമോദിച്ചു

ckmnews

ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയവരെ അഷ്‌റഫ്‌ കൂട്ടായ്മ അനുമോദിച്ചു


ചങ്ങരംകുളം:എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിലും,ബലി പെരുന്നാളിനോട് അനുബന്ധിച്ചു ഓൺലെൻ വഴി നടത്തിയ മെഹ്ഫിൽ പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികൾക്കും,ഡോക്ടറെയിട്ട് നേടിയ ആഷിക്ക് ടിപ്പുനഗറിനെയും പൊന്നാനി മണ്ഡലം അഷ്‌റഫ്‌ കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. കേരളത്തിന് ആകത്തും പുറത്തുമായി നിരവധി പേരാണ് അഷ്‌റഫ്‌ കൂട്ടയ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനത്തിന് മുൻ തൂക്കം കൊടുത്തുകൊണ്ടാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത് എന്ന് പൊന്നാനി മണ്ഡലം അഷ്‌റഫ്‌ കൂട്ടായ്മ പ്രസിഡന്റ് അഷ്‌റഫ്‌ പുറത്താട്ട് പറഞ്ഞു.ചടങ്ങിൽ സെക്രട്ടറി അഷ്‌റഫ്‌ എം സി, ട്രഷറർ അഷ്‌റഫ്‌ പള്ളിക്കര, സൗദി പ്രതിനിധി അഷ്‌റഫ്‌ പഴഞ്ചിറ എന്നിവർ പങ്കെടുത്തു. ഡോക്ടറെയിട്ട് നേടിയ ആഷിക്ക് ടിപ്പു നഗറിന് പ്രസിഡന്റ് അഷ്‌റഫ്‌ പുറത്താട്ട് ഉപഹാരം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.