25 April 2024 Thursday

വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ"യുവകലാസാഹിതി ഗൃഹാങ്കണ സദസ്സിൽ"ആദരിച്ചു

ckmnews

വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ"യുവകലാസാഹിതി ഗൃഹാങ്കണ സദസ്സിൽ"ആദരിച്ചു


എരമംഗലം:കൊവിഡ് കാലത്ത് കലാകാരന്മാരോടൊപ്പം യുവകലാസാഹിതി ചേർന്നു നിൽക്കുന്നു.വെളിയൻകോടിന്റെ സ്വന്തം സീമന്തിനീ മുത്തശ്ശിയെ 

 "യുവകലാസാഹിതി . ഗൃഹാങ്കണ സദസ്സിൽ"ആദരിച്ചു.മുൻകാലങ്ങളിൽ നാലുകെട്ടുകൾക്കുള്ളിൽ ഒതുങ്ങിനിന്നിരുന്ന തിരുവാതിരകളിയെ ജനകീയമാക്കി പരിശീലനം നൽകിയിരുന്ന വാരിയത്ത് സീമന്തിനി നങ്ങ്യാരെ (105)യാണ് അവരുടെ വസതിൽ വെച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ട്‌ ആലങ്കോട് ലീലാകൃഷ്ണൻ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ച് ആദരിച്ചത്.നൂറ്റിയഞ്ചാം വയസ്സിലും രാമായണം ഹരിനാമ കീർത്തനം തുടങ്ങിയവ തെറ്റുകൂടാതെ ചൊല്ലനാകും ഈ മുത്തശ്ശിക്കെന്നത് ആശ്ചര്യമാണ്.ചടങ്ങിൽ  സാംസ്കാരിക പ്രവർത്തകൻ വി.പി ഗംഗാധരൻ 

സജീഷ് പെരുമുടിശ്ശേരി (ജില്ലാ വൈസ് പ്രസിഡന്റ്‌ യുവകലാസാഹിതി, ) ജിയോ മാറഞ്ചേരി (KPAC),നടൻ സലാം മലയംകുളത്തേൽ തുടങ്ങിയവർ പങ്കെടുത്തു.