23 April 2024 Tuesday

മലപ്പുറത്ത് പതിനഞ്ചുകാരനെ കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു

ckmnews

മലപ്പുറത്ത് പതിനഞ്ചുകാരനെ കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു


മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്.


തുടര്‍ച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുളള തെരച്ചില്‍ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും നടത്തിയ ശേഷമാണ് നാട്ടുകാര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്.കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്.പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം