19 April 2024 Friday

പോന്നോണ നാളിൽ പ്രതിഭകളെ ആദരിച്ചു ഷോട്ട് വാലി ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ APJ നഗർ

ckmnews

പോന്നോണ നാളിൽ പ്രതിഭകളെ ആദരിച്ചു ഷോട്ട് വാലി ആർട്സ് &സ്പോർട്സ് ക്ലബ്ബ്‌ APJ നഗർ

 ചങ്ങരംകുളം:പാവിട്ടപ്പുറം എപിജെ നാഗറിലെ ഷോട്ട് വാലി ആർട്സ്&സ്പോർട്സ് ക്ലബ്ബ്‌ പ്രവർത്തകർ പോന്നോണ നാളിലെ നിറം മങ്ങിയ ആഘോഷങ്ങൾക്കിടയിൽ ഏറെ വർണ്ണപ്പകിട്ടാർന്ന പരിപാടിയാണ് സംഘടിപ്പിച്ചത്.  പ്രദേശത്തെ SSLC പ്ലസ് 2 വിജയം നേടിയ വിദ്യാർത്ഥികളെയും, ഡിസബിൽഡ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലേക്ക് തിരഞ്ഞെടുത്ത കരീം പാവിട്ടപ്പുറത്തിനെയും, കൂടാതെ നാട്ടുകാരനും കൂട്ടുകാരനുമൊക്കെയായ എഴുകുതുകാരനും, സിനിമാ കലാ സംവിധായകനും, കലാ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകനും കൂടിയായ സുബൈർ സിന്ദഗിയെയും ഈ പോന്നോണ നാളിലെ പൊന്നിൽ തീർത്ത ആദരവുകൾ നൽകി.സുൽത്താൻ സക്കീർ സ്വാഗതം നിർവഹിച്ച യോഗത്തിൽ ഷാജി അധ്യക്ഷനാവുകയും, മൊമെന്റോ വിതരണം ക്ലബ്ബ്‌ ഭാരവാഹികളും നിർവ്വഹിച്ചു.വാർഡ് മെമ്പർ ആസിയ ഉദ്ഘാടന പ്രസംഗത്തിൽ സമൂഹത്തിന് ഉപകാരമുള്ളവരായി വളർന്നു വരുവാൻ പ്രത്യേകം ഉപദേശവും, പിന്തുണയും നൽകി. ഷജീർ നന്ദി പ്രസംഗം നടത്തി