19 April 2024 Friday

പെരുമ്പിലാവിൽ പിഡബ്ല്യുഡി വർക്കിന് കൊണ്ടുവന്ന ജെസിബി മോഷ്ടിച്ചു

ckmnews

പെരുമ്പിലാവിൽ പിഡബ്ല്യുഡി വർക്കിന് കൊണ്ടുവന്ന ജെസിബി മോഷ്ടിച്ചു


പെരുമ്പിലാവ്:പിഡബ്ല്യുഡി വർക്കിനെത്തിയ ജെസിബി മോഷ്ടിച്ചു.എറണാകുളം സ്വദേശി മതിലകം വീട്ടിൽ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള മതിലകം കൺസ്ട്രക്ഷൻ കമ്പനിയുടെ  ജെസിബിയാണ് മോഷണം പോയത്.പെരുമ്പിലാവിലെ പിഡബ്ല്യുഡി വർക്കിന് കൊണ്ടുവന്നതായിരുന്നു ജെസിബി.നിർമ്മാണപ്രവർത്തനങ്ങൾ കഴിഞ്‌ ഇന്നലെ രാത്രി നിർമ്മാണം നടക്കുന്ന സ്ഥലത്ത്  തന്നെയാണ് പാർക്ക് ചെയ്തത്. ഇന്ന് രാവിലെയാണ് ജെസിബി  കാണാനില്ലെന്ന വിവരം ഉടമകൾ അറിയുന്നത്.തുടർന്ന് കുന്നംകുളം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് ഇതര ജില്ലകളിലേക്കും അന്വേഷണം വ്യാപകമാക്കി.കുന്നംകുളം  അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ടി എസ് സിനോജ്, സ്റ്റേഷൻ ഹൗസ് ഓഫീസർ വി സി സൂരജ് എന്നിവരുടെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.