25 April 2024 Thursday

അനുമോദനവും ഉപഹാര സമർപ്പണവു൦ നടത്തി

ckmnews

അനുമോദനവും ഉപഹാര സമർപ്പണവു൦ നടത്തി


ചങ്ങരംകുളം:വെസ്റ്റ് ബംഗാളിലെ ത്വൈയ്ബ ഗാർഡനിൽ പഠനം പൂർത്തിയാക്കി ഇന്ത്യയിലെ മത വൈജ്ഞാനിക രംഗത്തെ ഉന്നത കലാലയമായ അജ്മീർ ജാമിഅ മുഈനിയ്യയിൽ നിന്ന് മുഈനി ബിരുദം കരസ്തമാക്കിയ

മുഹമ്മദ് ഷാഫി മുഈനിക്ക് മൂക്കുതല ചേലക്കടവ് മഹല്ല് കമ്മറ്റിയും മുസ്‌ലിം ജമാഅത്ത്,എസ്.വെെ. എസ്  ഭാരവാഹികളു൦,നാട്ടുകാരും സംയുക്തമായി അനുമോദന യോഗം സംഘടിപ്പിച്ചു.അനുമോദന സദസ്സിൽ വെച്ച് ഉപഹാര സമർപ്പണവു൦ സ്വീകരണവും നടത്തി.

ചടങ്ങിൽ മഹല്ല് ഖത്വീബ് ഇസ്മാഈൽ ബാഖവി,ടി വി എ റഹീം,,കെ വി എം ഫെെസൽ എ സുധീർ,, കെവി എ ജലീൽ തുടങ്ങിയവർ പങ്കെടുത്തു.