20 April 2024 Saturday

കേക്കില്‍ ഓണസദ്യയൊരുക്കി ചിയ്യാനൂര്‍ സ്വദേശി അബ്ബാസ്

ckmnews

കേക്കില്‍ ഓണസദ്യയൊരുക്കി ചിയ്യാനൂര്‍ സ്വദേശി അബ്ബാസ്


ചങ്ങരംകുളം:കേക്കില്‍ പലരും വിത്യസ്ഥത തീര്‍ക്കാറുണ്ടെങ്കിലും ഈ ഓണക്കാലത്ത് കേക്കില്‍  ഓണസദ്യയൊരുക്കി വിസ്മയം തീര്‍ക്കുകയാണ് ചങ്ങരംകുളം ചിയ്യാനൂര്‍ സ്വദേശിയും വളയംകുളം കേക്ക് വേള്‍ഡ് ഉടമയുമായ അബ്ബാസ്.വാഴയിലയും പപ്പടവും പായസവും അടക്കം സദ്യക്ക് വേണ്ട എല്ലാ കൂട്ടുകളും കേക്കില്‍ നിര്‍മിച്ചാണ് അബ്ബാസ് ശ്രദ്ധേയനാവുന്നത്.ഗിന്നസ് റെക്കോര്‍ഡിനായി നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ കേക്ക് നിര്‍മാണത്തിലും പങ്കാളിയായിരുന്നു അബ്ബാസ്