20 April 2024 Saturday

ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികൾ ആഗസ്റ്റ് 20 കരിദിനമായി ആചരിച്ചു

ckmnews

ചാലിശ്ശേരിയിൽ യാക്കോബായ വിശ്വാസികൾ 

ആഗസ്റ്റ് 20 കരിദിനമായി ആചരിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി

സെൻ്റ് പീറ്റേഴ്സ് ആൻറ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി  മെത്രാൻ കക്ഷി വിഭാഗം  പിടിച്ചെടുത്തിൻ്റെ ഒന്നാം വാർഷീകത്തിൻ്റെ  ഭാഗമായി യാക്കോബായ വിശ്വാസികൾ വെള്ളിയാഴ്ച കരിദിനമായി ആചരിച്ചു.കഴിഞ്ഞ വർഷം  കോവിഡ് പ്രതിസന്ധികൾക്കിടയിലാണ് ഷൊർണ്ണൂർ ഡി വെ എസ് പി മുരളീധരൻ്റെ നേതൃത്യത്തിൽ  രാത്രിയിൽ വൻ പോലീസ് സന്നാഹം എത്തി പള്ളി പിടിച്ചെടുത്ത് 2020 ആഗസ്റ്റ് 20ന്    പട്ടാമ്പി തഹസിൽദാർ ശ്രീജിത്തിന് താക്കോൽ കൈമാറിയത്. പള്ളി നഷ്ടപ്പെട്ട 650 ഓളം യാക്കോബായ വിശ്വാസികൾ കല്ലുപുറം റോഡിലെ യെൽദോ  മോർ ബസ്സേലിയോസ് ചാപ്പലിലാണ് ഒരു വർഷമായി  ആരാധനകൾ നടത്തുന്നത്.പിടിച്ചെടുത്ത പള്ളികളിൽ റഫണ്ടം നടത്തി യഥാർത്ഥ ഉടമകൾക്ക് പള്ളികൾ തിരിച്ച് നൽകുവാൻ സർക്കാർ  നിയമ നിർമ്മാണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇടവകയിൽ  പത്തോളം മെത്രാൻ കക്ഷി  കുടുംബംഗങ്ങൾ 1996 ൽ കൂറുമാറിയ തൃശൂർ മിലിത്തിയോസിൻ്റെ കൂടെ ചേർന്നാണ്   എ.ഡി 1865 ൽ അന്തോഖ്യസിംഹാസനപ്രതിനിധി പരിശുദ്ധ യൂയാക്കീം മാർ കൂറിലോസ് ബാവയാൽ സ്ഥാപിച്ച പുരാതനമായ സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി  പള്ളിക്കെതിരെ കേസ് നൽകിയത്.പള്ളി പിടിച്ചെടുത്ത ശേഷവും സർക്കാർ സെമിത്തേരി  ഓർഡിനൻസ് ബിൽ പ്രകാരം  ഇടവക വിശ്വാസികളുടെ മൃതദ്ദേഹം അടക്കം ചെയ്യുന്നതിനും പലപ്പോഴും മെത്രാൻ കക്ഷിവിഭാഗം    തടസ്സം സൃഷ്ടിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇടവകാംഗമായ വികാരി ഫാ.ജെയിംസ് ഡേവീഡ് കശ്ശീശായുടെ മൃതദ്ദേഹം അടക്കിയത് ജലപീരങ്കി ,ഫയർ ഫോഴ്സ് ഉൾപ്പെടെ ഉന്നത റവന്യൂ -പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു.വെള്ളിയാഴ്ച രാവിലെ മാതൃ ദേവാലയത്തിന് മുന്നിലെ  വിശ്വാസികൾ   പ്രതിഷേധിച്ചു.  സന്ധ്യാ പ്രാർത്ഥനക്കുശേഷം ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകൾ മെഴുകുതിരികൾ കത്തിച്ച് പ്രതിക്ഷേധ ജ്വാല നടത്തി. വികാരി ഫാ.ജെക്കബ് കക്കാട്ടിൽ ,ട്രസ്റ്റി ജിജോജെക്കബ് ,സെക്രട്ടറി കെ.സി വർഗ്ഗീസ്  എന്നിവർ സംസാരിച്ചു.