20 April 2024 Saturday

എസ് എഫ് ഐ ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചു

ckmnews

എസ് എഫ് ഐ ജനാധിപത്യ പ്രതിരോധം സംഘടിപ്പിച്ചു


എടപ്പാൾ: "മതരാഷ്ട്രം ആപത്ത് 

താലിബാനിസം തുലയട്ടെ" എന്ന മുദ്രാവാക്യം ഉയർത്തി എസ് എഫ് ഐ ജനാധിപത്യ പ്രതിരോധം തീർത്തു. എടപ്പാൾ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത്‌ സംഘടിപ്പിച്ച പരിപാടി

ഡി വൈ എഫ് ഐ മുൻ ജില്ലാ സെക്രട്ടറി ടി.സത്യൻ  ഉദ്ഘാടനം ചെയ്തു. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജാസിർ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ല കമ്മിറ്റി അംഗം അക്ഷയ് അധ്യക്ഷത വഹിച്ചു.മാതൃകം ആലംകോട് കൺവീനർ ഹർഷ നന്ദിയും പറഞ്ഞു.