20 April 2024 Saturday

ചാലിശ്ശേരിയിൽ പി.എഫ് എ ക്ലബ്ബ് ഒരുക്കിയ ചെണ്ട്മല്ലി പൂക്കൾക്ക് കാരുണ്യത്തിൻ്റെ സുഗന്ധം

ckmnews

ചാലിശ്ശേരിയിൽ പി.എഫ് എ ക്ലബ്ബ് ഒരുക്കിയ ചെണ്ട്മല്ലി പൂക്കൾക്ക്

കാരുണ്യത്തിൻ്റെ സുഗന്ധം


ചങ്ങരംകുളം:ചാലിശ്ശേരിയിൽ ഓണക്കാലത്ത് കൃഷി ചെയ്ത  പൂക്കൾക്ക് കാരുണ്യത്തിൻ്റെ സുഗന്ധം .പെരുമണ്ണൂർ ഫുട്ബോൾ അസോസിയേഷൻ  ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ നേതൃത്തിൽ കഴിഞ്ഞ എട്ടുവർഷമായി  പാട്ടത്തിനെടുത്ത അഞ്ചാം വാർഡിലെ  ഒരേക്കർ സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കൾ  കൃഷി നടത്തുന്നത്.പൂക്കൾ വിൽപ്പന നടത്തി ലഭിക്കുന്ന വരുമാനം പാവപ്പെട്ട രോഗികൾക്ക്  ചികിൽസക്കായി വിനിയോഗിക്കുന്നു എന്നതാണ് കൃഷിയെ വിത്യസ്ഥമാക്കുന്നത്.വെള്ളിയാഴ്ച രാവിലെ  പറിച്ചെടുത്ത 80 കിലോ തൂക്കം വരുന്ന പൂക്കൾ ചാലിശ്ശേരി ,കൂറ്റനാട് മേഖലകളിൽ അംഗങ്ങൾ വിൽപന നടത്തി.വിപണിയിൽ ലഭിക്കുന്നതിനെക്കാൾ വില കുറച്ച് വിൽക്കുന്ന സ്നേഹ പൂക്കൾ വാങ്ങുന്നവർ  ധാരാളമാണ്.പൂക്കൾക്ക് പുറമേ  പാട്ടത്തിനെടുത്ത് ഒരേക്കർ സ്ഥലത്ത് കൂർക്ക ,കപ്പ എന്നിവയും ഇവർ കൃഷി ചെയ്യുന്നുണ്ട്. ക്ലബ്ബിലെ 40 ഓളം  അംഗങ്ങളിൽ 12 പേർ പഞ്ചായത്ത് തൊഴിലുറപ്പ് കാർഡുകളുള്ളവരാണ്   ഇവർക്ക് പഞ്ചായത്ത് വഴി  ലഭിക്കുന്ന എല്ലാ തുകയും ക്ലബ്ബിൻ്റെ കാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത്.ഒരോ വർഷത്തിലും ഒന്നര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബ് ഇതിനകം അഞ്ചു ലക്ഷത്തിലധകം രൂപയുടെ ധനസഹായമാണ് നൽകിയത്.ക്ലബ്ബ് പ്രസിഡൻ്റ് എൻ.ടി  ഉണ്ണികൃഷ്ണൻ ,സെക്രട്ടറി ഗോപിനാഥ് കുറുപ്പത്ത് ,ഖജാൻജി ഒ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ക്ലബ്ബിൻ്റെ പ്രവർത്തനം.നാല് പതിറ്റാണ്ടായി കാൽപന്ത് കളിയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ക്ലബ്ബ് നാലു വർഷം മുന്നെയാണ്   ജീവകാരുണ്യ രംഗത്തും കലാ-കായിക സംസ്ക്കാരിക മേഖലകളിൽ  സജീവമായത്.ഇത്തവണ തിരുവോണ നാളിൽ  ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഓണക്കോടിയും നൽകുന്നുണ്ട്.പൂ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എ വി സന്ധ്യ നിർവ്വഹിച്ചു.വാർഡ് മെമ്പർ സരിത വിജയൻ അദ്ധ്യക്ഷനായി , കൃഷി അസിസ്റ്റൻ്റ് മനോജ്  മുഖ്യാഥിതിയായി