19 April 2024 Friday

1200 ന്റെ പൊൻ തിളക്കo നേടിയ എടപ്പാൾ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ckmnews

1200 ന്റെ പൊൻ തിളക്കo നേടിയ  എടപ്പാൾ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു


എടപ്പാള്‍:ഹയർ സെക്കന്ററി പരീക്ഷയിൽ മുഴുവൻ മാർക്കും (1200/1200) നേടി ചരിത്രത്തിലിടം കരസ്ഥമാക്കിയ എടപ്പാൾ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ആര്യശ്രീ , ഭവ്യ , അനന്യ കൃഷ്ണൻ , അനുപമ രാജീവ് എന്നീ മിടുക്കികൾക്കുള്ള സമ്മാന ദാനവും അനുമോദനവും തവനൂർ എംഎല്‍എ കെ.ടി ജലീൽ നിർവ്വഹിച്ചു.   എടപ്പാളിന്റെ അഭിമാനമായ ഈ മിടുക്കികൾ  പൊതുവിദ്യാഭ്യാസത്തിൻ്റെ മികച്ച വാഗ്ദാനമാണെന്നും സമൂഹത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ പെൺക്കുട്ടികളുടെ വിദ്യാഭ്യാസo കൊണ്ട് സാധിക്കുമെന്നും എംഎല്‍എ ഓർമിപ്പിച്ചു.ചടങ്ങിൽ പ്രിൻസിപ്പാൾ സതീശൻ .പി സ്വാഗതവും ,പിടിഎ വൈസ് പ്രസിഡണ്ട് സലാം പോത്തന്നൂർ അധ്യക്ഷതയും വഹിച്ചു. നാരായൺ വി.എ (SRG കൺവീനർ), സതീഷ് പി.ടി ( സ്റ്റാഫ് സെക്രട്ടറി) ,അബ്ദുസ്സലാം. കെ (NSS പ്രോഗ്രാം ഓഫീസർ) തുടങ്ങിയവർ സംസാരിച്ചു.