25 April 2024 Thursday

സഫ പര്‍വ്വിന്റെ ചികിത്സക്ക് സൂപ്പര്‍ സ്റ്റാര്‍ ക്ളബ്ബ് 91810 രൂപ സമാഹരിച്ച് നല്‍കി

ckmnews

ചങ്ങരംകുളം:സഫ പര്‍വ്വിന്റെ ചികിത്സക്ക് സൂപ്പര്‍ സ്റ്റാര്‍ ക്ളബ്ബ് 91810 രൂപ സമാഹരിച്ച് നല്‍കി.മജ്ജ മാറ്റി വെക്കുന്നതിനായി ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടിയ നരണിപ്പുഴ സ്വദേശിയായ അബൂബക്കര്‍ സിദ്ധിക്കിന്റെ മകള്‍ സഫ പര്‍വ്വിന്‍ എന്ന പ്ളസ്ടു വിദ്യാര്‍ത്ഥിനിയുടെ ചികിത്സ ചിലവിലേക്കാണ് പാന്താവൂര്‍ പാലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ക്ളബ്ബ് പ്രവര്‍ത്തകര്‍ തുക സമാഹരിച്ചത്.സമാഹരിച്ച തുക ഭാരവാഹികളായ സിറാജ്,ജംഷാദ്,റാഷിദ് എന്നിവര്‍ ചേര്‍ന്ന് കുടുംബത്തിന് കൈമാറി