29 March 2024 Friday

കുടുംബശ്രീ ഓണ വിപണന മേളയ്ക്ക് ചങ്ങരംകുളം ഹൈവേയിൽ തുടക്കമായി

ckmnews

കുടുംബശ്രീ  ഓണ വിപണന മേളയ്ക്ക്  ചങ്ങരംകുളം ഹൈവേയിൽ തുടക്കമായി


ചങ്ങരംകുളം:കരുതലോടെ ആഘോഷിക്കാം ഈ ഓണക്കാലം കുടുംബത്തോടൊപ്പം കുടുംബശ്രീകൊപ്പം എന്ന സന്ദേശം ഉയർത്തി ആലങ്കോട് സി ഡി എസിന്റെ ആഭിമുഖ്യത്തിൽ ഓണ വിപണനമേള ആരംഭിച്ചു.സംസ്ഥാനപാതയിൽ ചങ്ങരംകുളം ഹൈവേയിൽ ടാക്സി സ്റ്റാൻഡ് ചേർന്ന് ആരംഭിച്ച ഓണ ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വി സഹീർ ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ  അഞ്ജുഷ സ്വാഗതം പറഞ്ഞ പരിപാടിയിൽ 

 ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് പ്രഭിത ടീച്ചർ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹനാ നാസർ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.സി. ഡി.എസ് മെമ്പർമാർ അക്കൗണ്ടന്റ് മറ്റ് സംരംഭ യൂണിറ്റ് ഭാരവാഹികളും സംബന്ധിച്ചു.