25 April 2024 Thursday

എംഎസ്എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കും സാനിറ്റൈസറും നല്‍കി

ckmnews



ചങ്ങരംകുളം:എംഎസ്എഫ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കും സാനിറ്റൈസറും നല്‍കി.നന്നംമുക്ക് പഞ്ചായത്തിലെ ഏക പരീക്ഷ കേന്ദ്രമായ മൂക്കുതല സ്കൂളിലേക്കാണ് ഹാൻഡ് സാനിറ്റൈസർ,മാസ്ക് എന്നിവ നൽകിയത്. പഞ്ചായത്ത്‌ എംഎസ്എഫ് പ്രസിഡന്റ് മഹ്‌റൂഫ് സ്കൂളുകളിലെ പ്രധാന അധ്യാപികക്  കൈമാറി. എംഎസ്ഫ് പഞ്ചായത് സെക്രട്ടറി റിസാൽ നരണിപ്പുഴ  ,അൻസാർ ,അൽത്താഫ് ,ഷബീബ്,ഷുഹൈബ് എന്നിവർ പങ്കെടുത്തു.