20 April 2024 Saturday

പൊന്നാനി മണ്ഡലത്തിലെ മുഴുവന്‍ സ്കൂളുകളിലും എംഎസ്എഫ് കോവിഡ് കെയര്‍ ഡെസ്ക് സ്ഥാപിച്ചു

ckmnews


ചങ്ങരംകുളം:പൊന്നാനി നിയോജക മണ്ഡലത്തിലെ മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലും എംഎസ്എഫ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 

കോവിഡ് കെയർ ഡെസ്‌ക്കുകൾ 

സ്ഥാപിച്ചു. ആലംകോട് പഞ്ചായത്ത് എംഎസ്എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 

കോക്കൂർ ഗവണ്‍മെന്റ് അബ്ദുല്‍ ഹയ്യ്ഹാജി മെമ്മോറിയല്‍ ഹയർസെക്കൻഡറി സ്കൂളിന് മുമ്പിൽ സ്ഥാപിച്ച കോവിഡ് കെയർ ഡെസ്ക്കിന്റെ ഉദ്ഘാടനം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ്‌ വട്ടത്തൂർ 

നിർവഹിച്ചു.എംഎസ് എഫ് ജില്ലാ ക്യാമ്പസ് വിങ് കൺവീനർ റാഷിദ്‌ കോക്കൂർ.പഞ്ചായത്ത്‌ എം എസ് എഫ് പ്രസിഡന്റ്‌ മിർഷാദ് ഒതളൂർ.ഹാഷിർ കോക്കൂർ.അക്മൽ കോക്കൂർ. നസീഹ്.എന്നിവർ നേതൃത്വം നൽകി