28 March 2024 Thursday

എസ് എസ് എൽ സി , പ്ലസ്ടു വിജയികളെ അനുമോദിച്ചു

ckmnews


ചങ്ങരംകുളം: എസ് കെ എസ് എസ് എഫ് ആലംകോട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നൽകി അനുമോദിച്ചു.  ഷഫീർ വി വി അധ്യക്ഷത വഹിച്ച ചടങ്ങിൽ SYS മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് ഫൈസി തെങ്ങില്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. SKSSF എടപ്പാള്‍ മേഖല സെക്രട്ടറി ഷഫീഖ് ആലംകോട്, യൂണിറ്റ് സെക്രട്ടറി സാബിഹ്,വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍ പി ടി, സിയാദ്‌, റമീസ്, ഷാൻ, അൻസിൽ, ശിബിൽ, അൻവർ, അശ്ക്കർ എന്നിവരും പങ്കെടുത്തു.