28 March 2024 Thursday

എംഎസ്എഫ് കോക്കൂർ സിഎച്ച് നഗർ ശാഖ വിജയികളെയും , കേശദാനം നടത്തിയ സിഫ നസ് റിനെയും ആദരിച്ചു.

ckmnews

എംഎസ്എഫ് കോക്കൂർ സിഎച്ച് നഗർ ശാഖ വിജയികളെയും , കേശദാനം നടത്തിയ സിഫ നസ് റിനെയും ആദരിച്ചു.


ചങ്ങരംകുളം:ജൂലായ് ആഗസ്റ്റ് മാസങ്ങളിലായി നടത്തിയ സി എച്ച് നഗർ ഫെസ്റ്റ് ഓൺ ലൈൻ മൽസര വിജയികളെയും പ്ളസ്ടു പരീക്ഷാ വിജയികളെയും അനുമോദിച്ചു.ചടങ്ങിൽ സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി.ഇർഫാൻ ആണ്ടനാത്ത് അദ്ധ്യക്ഷം വഹിച്ചു ,ആശംസകൾ നേർന്ന് കൊണ്ട് വാർഡ് മെമ്പർ മൈമൂന ഫാറൂഖ്, അക്മൽ കോക്കൂർ , പി എം നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. അൻ ഫസ് കണിയത്ത് സ്വാഗതം പറഞ്ഞ യോഗം കെവി ഹസ്സൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ബിലാൽ നൂറുദ്ദീൻ നന്ദി പ്രകാശിപ്പിച്ചു.പ്ളസ്ടു  വിന് ഫുള്‍ എപ്ളസ് നേടിയ ഷിഫ പി കെ ഹനീന ഷക്കീബ് എന്നീ വിദ്യാർത്ഥിനികൾ പ്രത്യേക പ്രശംസ പിടിച്ചുപറ്റി.യൂത്ത് ലീഗ്, മുസ്ലിം ലീഗ് എം എസ് എഫ് ശാഖാ നേതാക്കൾ നേതൃത്വം നൽകി.