29 March 2024 Friday

ചാലിശ്ശേരി പത്താം വാർഡിലെ കർഷകരെ ആദരിച്ചു

ckmnews

ചാലിശ്ശേരി പത്താം വാർഡിലെ കർഷകരെ ആദരിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്  പത്താം വാർഡിൽ കർഷക ദിനത്തിനോടു നുബന്ധിച്ച്  കർഷകരെ ആദരിച്ചു.പഞ്ചായത്തംഗം  വി എസ് ശിവാസിന്റെ നേതൃത്വത്തിൽ

 കർഷകരായ കടവാരാത്ത് സുബ്രഹ്മണ്യൻ, സുരേഷ്, അക്‌ബർ, കുട്ടിനാരായണൻ, തെക്കെപ്പീടികയിൽ മൊയ്‌ദീൻ, മോഹനൻ, അബ്ദുൾ റാഹിമൻ, സക്കീർ ഹുസൈൻ,

വാർഡിലെ ഏറ്റവും പ്രായകൂടിയ ആദ്യകാല കർഷകൻ കുന്നത്തേരിപറമ്പിലെ അയ്യപ്പൻ എന്നിവരെയും പൊന്നാട നൽകി ആദരിച്ചു.ചടങ്ങിൽ എൻ ഐ തോമസ്, ടി കെ മുഹമ്മദ്‌, ശങ്കരൻ, വിജയൻ, ഷെമീർ, ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു