29 March 2024 Friday

ചങ്ങരംകുളത്ത് ചാരിറ്റി ട്രസ്റ്റിന്റെ പേരില്‍ നോട്ടീസ് അടിച്ച് പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പോലീസിന് കൈമാറി

ckmnews

ചങ്ങരംകുളത്ത് ചാരിറ്റി ട്രസ്റ്റിന്റെ പേരില്‍ നോട്ടീസ് അടിച്ച്  പണപ്പിരിവ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പോലീസിന് കൈമാറി 


ചങ്ങരംകുളം:ചാരിറ്റി ട്രസ്റ്റിന്റെ പേരില്‍ നോട്ടീസും റസീറ്റ് ബുക്കും അടിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് ചങ്ങരംകുളം പോലീസിന് കൈമാറി.തൃശ്ശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി  ട്രസ്റ്റ് എന്ന പേരിലാണ് നോട്ടീസ് അടിച്ച് യുവാവും രണ്ട് വീട്ടമ്മാരും അടങ്ങുന്ന സംഘം വീടുകള്‍ കയറിയിറങ്ങി പിരിവ് നടത്തി വന്നത്.സംശയം തോന്നിയ നാട്ടുകാര്‍ റസീറ്റ് ബുക്കിലുള്ള മൊബൈല്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ വയനാട് സ്വദേശിയായ യുവാവ് ആണെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നുമുള്ള മറുപടി ലഭിച്ചതോടെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ സംഘത്തെ തടഞ്ഞ് വെച്ച് പോലീസിന് കൈമാറിയത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്