28 March 2024 Thursday

തീരത്തടിഞ്ഞപ്പോഴും ഉള്ളില്‍ , ജീവന് വേണ്ടി വാ പൊളിച്ച് മറ്റൊരു ജീവന്‍ ; അപൂര്‍വ്വ കാഴ്ച

ckmnews

വസാന ശ്വസത്തിനായി അവന്‍ ഒന്ന് പിടഞ്ഞു. പക്ഷേ, തുറന്ന വായോടെ അവസാനിപ്പിക്കാനായിരുന്നു വിധി.... ബ്രിട്ടനിലെ പാഡ്‌സ്റ്റോവിലെ ഹാർലിൻ ബേ ബീച്ചിൽ കണ്ടെത്തിയ ജെല്ലി ഫിഷിനുള്ളിലെ മീനിന്‍റെ അവസ്ഥയായിരുന്നു അത്. സാധാരണയായി കരയ്ക്കടിയാത്ത ജെല്ലിഫിഷുകളെ അടുത്തകാലത്തായി കരയില്‍ ജീവിതം അവസാനിപ്പിച്ച നിലയില്‍ കണ്ടത്താന്‍ തുടങ്ങിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അതില്‍ അവസാനം കണ്ട ജെല്ലിഫിഷിന്‍റെ കാഴ്ച എല്ലാവരുയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. അധികം അഴുകാതെ കരയ്ക്കടിഞ്ഞ ജെല്ലിഫിഷിനുള്ളില്‍ ഒരു മത്സ്യം. അതും വാ തുറന്ന്, ശ്വാസത്തിനായുള്ള അവസാന ശ്രമം പോലെ...വന്യജീവി ഫോട്ടോഗ്രാഫറായ ഇയാൻ വാട്കിന്‍ പാഡ്‌സ്റ്റോവിലെ ഹാർലിൻ ബേ ബീച്ചിലെ തന്‍റെ പ്രഭാത നടത്തത്തിനിടെയിലാണ് ഈ ജെല്ലിഫിഷിനെ കണ്ടെത്തുന്നത്. ഇരവിഴുങ്ങിയ നിലയിലുള്ള കോംപസ് ജെല്ലിഫിഷ് കരയിൽ കിടക്കുന്ന നിലയിലായിരുന്നു. 'കോംപസ് ജെല്ലിഫിഷ്'  എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ജെല്ലിഫിഷ്. സാധാരണ ജെല്ലിഫിഷില്‍ നിന്ന് വ്യത്യസ്തമായി പുറത്ത് കാണപ്പെടുന്ന വി ആകൃതിയില്‍ തവിട്ട് നിറത്തിലുള്ള വരകളാണ് ഇവയ്ക്ക് കോംപസ് ജെല്ലിഫിഷ് എന്ന പേര് വരാന്‍ കാരണം.