16 April 2024 Tuesday

വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു

ckmnews



ചങ്ങരംകുളം:കോവിഡ് പഞ്ചാത്തലത്തിൽ വ്യാപാര വായ്പകൾക്കുള്ള മൊറട്ടോറിയം ഒരു വർഷമാക്കുന്നതിനും ,മൊറട്ടോറിയം കാലയളവിലെ പിഴ പലിശ ഒഴിവാക്കുന്നതിനും ,ചെറുകിട ഇടത്തരം വ്യാപാരികൾക്ക് പരസ്പര ജാമ്യവ്യവസ്ഥയിൽ വായ്പ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  വ്യാപാരി വ്യവസായി സമിതി ചങ്ങരംകുളം യൂണിറ്റ് പൊതുമേഖലാ ബാങ്കുകളായ SBI ,കനറാ എന്നീ ബാങ്കുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു  SBI ബാങ്കിന് മുന്നിലെ ധർണ്ണ സമിതി ഏരിയ ട്രഷറർ എപി മാനു ഉദ്ഘാടനം ചെയ്തു .കനറാ ബാങ്കിന് മുന്നിലെ ധർണ്ണ ചങ്ങരംകുളം യൂണിറ്റ് യൂത്ത് വിങ്ങ് സെക്രട്ടറി ഷാഫി ഉദ്ഘാടനം ചെയ്തു  റൗഫ് ചിയ്യാനൂർ, സന്തോഷ് പാലക്കൽ, ഉമ്മർ, അഷ്റഫ് ,അഷ്ക്കർ,  അജ്മൽ, ജമാൽ സന്തോഷ് നന്ദനം എന്നിവർ പങ്കെടുത്തു.