01 December 2023 Friday

സ്നേഹം നിലനില്‍ക്കുന്നത് നേടിയെടുക്കുന്നതിലല്ല, നൽകുന്നതിലാണ്.ഫാദർ ഡേവിസ് ചിറമ്മേൽ

ckmnews

സ്നേഹം നിലനില്‍ക്കുന്നത് നേടിയെടുക്കുന്നതിലല്ല, നൽകുന്നതിലാണ്.ഫാദർ ഡേവിസ് ചിറമ്മേൽ 


പൊന്നാനി: യഥാർത്ഥ മനുഷ്യ സ്നേഹത്തിന്റെ അടയാളം എത്ര നേടി എന്നതിലല്ല മറ്റുള്ളവർക്ക് എത്ര നൽകി എന്നതിലാണെന്നും,ജീവിതത്തിൽ കാലിടറി പോയവരെ ചേർത്തു പിടിച്ചും,ആകുലതയുളളവർക്ക് ആശ്വാസമായും ജീവിതത്തെ ധന്യമാക്കിയവർക്ക് മരണ ശേഷവും ജനമനസ്സുകളിൽ ഉന്നത സ്ഥാനം ലഭിക്കുന്നുവെന്നതിൻറ മികച്ച മാതൃകയാണ് പി വി എ കാദർ ഹാജിയെന്ന് ഫാദർ ഡേവിസ് ചിറമ്മേൽ പറഞ്ഞു.


പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന അന്തരിച്ച പി വി അബ്ദുൽ ഖാദർ ഹാജിയുടെ നാമധേയത്തിൽ ആരംഭിച്ച പി വി എ കാദർ ഹാജി മെമ്മോറിയൽ PCWF മെഡിക്കെയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ചികിത്സയായും മരുന്നായും മെഡിക്കൽ ഉപകരണങ്ങളായും ജീവവായുവായും അനവധി പേർക്ക് കരുണ പകരുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ചന്തപ്പടി നജാത്ത് ആശുപത്രിയിൽ ആരംഭിച്ച 

മെഡിക്കൽ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി. 


ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഡോക്ടർ ഇബ്രാഹിം കുട്ടി പത്തോടി അധ്യക്ഷത വഹിച്ചു. 


സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മുഖ്യാതിഥിയായിരുന്നു. 


താലൂക്ക് മെഡിക്കൽ ഓഫീസർ ഡോക്ടർ ഷജ്കുമാർ,

ഫർഹാൻ ബിയ്യം,ശബ്ന ടീച്ചർ,

മുനീറ ടി ,ശാരദ ടീച്ചർ,ഷാജി ഹനീഫ്, ബീക്കുട്ടി ടീച്ചർ, ഹൈദരലി മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. രാജൻ തലക്കാട്ട് സ്വാഗതവും, ഷഹീർ മേഘ നന്ദിയും പറഞ്ഞു.