01 December 2023 Friday

സ്വാതന്ത്ര്യദിന സംഗമവും വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു

ckmnews

സ്വാതന്ത്ര്യദിന സംഗമവും വിദ്യാർത്ഥികളെ അനുമോദിക്കലും സംഘടിപ്പിച്ചു


പൊന്നാനി:ഈഴുവത്തിരുത്തി ആറാം വാർഡ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന ആഘോഷവും വാർഡിൽ എസ്.എസ്.എൽ.സി,പ്ലസ് ടു വിജയം നേടിയ  മുപ്പത്തിയേഴ് വിദ്യാർത്ഥികളെ അനുമോദിക്കൽ ചടങ്ങും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ്   അമ്പാടി പടിയിൽ പതാക ഉയർത്തി.

വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുന്ന ചടങ്ങ് ടി.കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.

കെ.പി.ജമാലുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു.

റഹീം കടവനാട്, സുരേന്ദ്രൻ മാസ്റ്റർ,എം.മുസ്തഫ, ജെ.പി.വിനീത്, ആർ.വി.മുത്തു എന്നിവർ നേതത്വം നൽകി.