19 April 2024 Friday

ഉറൂബിൻ്റെ 'ഉമ്മാച്ചു' : നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews

ഉറൂബിൻ്റെ 'ഉമ്മാച്ചു' : നോവൽ ചർച്ച സംഘടിപ്പിച്ചു


ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാലയുടെ പ്രതിവാര പുസ്തകചർച്ചയിൽ ഉറൂബിൻ്റെ  'ഉമ്മാച്ചു' എന്ന നോവലിനെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറി സോമൻ ചെമ്പ്രേത്ത് നോവലിനെ ആധാരമാക്കി ആമുഖ ഭാഷണം നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡൻ്റ് എം.എം ബഷീർ മോഡറേറ്ററായി. എം. അഞ്ജലി ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സതീശൻ കാരാട്ട്, പി.എസ് മനോഹരൻ, കെ.വി ശശീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൃഷ്ണൻ നമ്പൂതിരി, സി.എം ബാലാമണി, ചന്ദ്രിക രാമനുണ്ണി എന്നിവർ ആശംസകൾ അറിയിച്ചു. എൻ.എൻ തലാപ്പിലിൻ്റെ പെരുമ്പിലാവിൽ കേളുമേനോൻ എന്ന നോവൽ കെ.വി ശശീന്ദ്രൻ പരിചയപ്പെടുത്തി.