23 April 2024 Tuesday

ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ആംബുലൻസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു

ckmnews



ചങ്ങരംകുളം:ചെറവല്ലൂർ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ ആരംഭിക്കുന്ന ആംബുലൻസ് സർവീസ് പാണക്കാട് സയ്യിദ് ഹമീദലി  ശിഹാബ് തങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ എട്ടു വർഷമായി ചെറവല്ലൂർ ആമയം പ്രദേശങ്ങളിൽ സ്തുത്യർഹമായ  ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയാണ് ശിഹാബ്  തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി. ചടങ്ങിൽ ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റി  ചെയർമാൻ സുബൈർ കൊട്ടിലിങ്ങൽ അധ്യക്ഷത വഹിച്ചു.ചെറുവല്ലൂർ എം എൽ പി സ്കൂളിൽ നിന്ന് വിരമിച്ച അനിത  ടീച്ചർക്ക് ശിഹാബ് തങ്ങൾ ചാരിറ്റബിൾ  സൊസൈറ്റിയുടെ ഉപഹാരം സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കൈമാറി.മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് മാസ്റ്റർ, യു ഡി എഫ് ചെയർമാൻ സൈനുദ്ദീൻ, ബ്ലോക്ക് മെമ്പർ പി റംഷാദ്, അഡ്വക്കേറ്റ് വി ഐ എം അഷ്റഫ്,ഇബ്രാഹിംകുട്ടി, അഷ്റഫ് ആലുങ്ങൽ,  ബീരാവുണ്ണി മൗലാന, പി പി യൂസഫലി,അഹമ്മദുണ്ണി കാളച്ചാൽ,  സവാദ് വെളിയങ്കോട്, ഷെഫീഖ് പൊന്നാനി, അഹ്റാസ് പാലപ്പെട്ടി, ഷബീർ, ഇ ഹമീദ്, കെ വി യുസുഫ്, നസീർ മുക്കണ്ടത്ത്, റാഫി ആമയം, അബു സി എം എന്നിവർ പ്രസംഗിച്ചു. കെ.കെ. സിദ്ധീഖ് സ്വാഗതവും വി. മൊയ്തുണ്ണി. നന്ദിയും പറഞ്ഞു