20 April 2024 Saturday

അബ്ദുൽ കരീമിനെ എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു

ckmnews


ചങ്ങരംകുളം:ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ്‌ ടീമിൽ ഇടംനേടി നാടിനും, രാജ്യത്തിനും അഭിമാനമായ പവിട്ടപ്പുറം സ്വദേശി അബ്ദുൽ കരീമിനെ എസ് ഡി പി ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു.പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം എസ് ഡി പി ഐ ആലംകോട്  പഞ്ചായത്ത്കമ്മിറ്റി പ്രസിഡന്റ്‌ റഷീദ് പെരുമുക്ക് കരീമിന് സമർപ്പിച്ചു.ചടങ്ങിൽ എസ് ഡി പി ഐ പഞ്ചായത്ത് സെക്രട്ടറി വി പി അബ്ദുൽഖാദർ, ജോയിന്റ്സെക്രട്ടറി കരീംആലംകോട്, പവിട്ടപ്പുറം ബ്രാഞ്ച് പ്രസിഡന്റ്‌ അഷ്‌റഫ്‌പവിട്ടപ്പുറം, ക്യാമ്പസ്‌ഫ്രണ്ട് നന്നമുക്ക്‌ യൂണിറ്റ്ട്രഷറർ ദിൽഷാദ്സൈനുദ്ധീൻ, കോക്കൂർ ബ്രാഞ്ച് അംഗങ്ങളായ യൂസഫ്, ഫാറൂഖ് എന്നിവർ പങ്കെടുത്തു.