19 April 2024 Friday

മാറഞ്ചേരിയില്‍ സിഎച്ച്സിയില്‍ തിരുവാതിരക്കളി വ്യാപക പ്രതിഷേധം പോലീസ് അന്യേഷണം തുടങ്ങി

ckmnews

മാറഞ്ചേരിയില്‍ സിഎച്ച്സിയില്‍ തിരുവാതിരക്കളി വ്യാപക പ്രതിഷേധം പോലീസ് അന്യേഷണം തുടങ്ങി


എരമംഗലം:മുഖ്യമന്ത്രിയുടെ നിര്‍ദേശം മറി കടന്ന് മാറഞ്ചേരിയില്‍ സിഎച്ച്സിയില്‍ ഓണാഘോഷം നടത്തിയതില്‍ വ്യാപക പ്രതിഷേധം.ഇന്നലെ ഉച്ചക്കാണ് സ്വതന്ത്രദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍  തിരുവാതിരക്കളി നടത്തിയത്.പരിപാടിയുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും വാര്‍ത്തയാകുകയും ചെയ്തതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.സംഭവത്തില്‍ പെരുമ്പടപ്പ് പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.മാറഞ്ചേരി സിഎച്ച് സിയിലേക്ക് ഇന്ന് വിവിധ യുവജനസംഘടനകള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് വിവരം