25 April 2024 Thursday

ചേലക്കടവ് കമ്പനിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ വോൾട്ടേജ് വ്യതിയാനം വ്യാപകനാശം

ckmnews

ചേലക്കടവ് കമ്പനിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ വോൾട്ടേജ് വ്യതിയാനം വ്യാപകനാശം


ചങ്ങരംകുളം:ചേലക്കടവ് കമ്പനിപ്പടി ട്രാൻസ്ഫോമർ പരിധിയിൽ വോൾട്ടേജ് വ്യതിയാനത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായി പരാതി.ഞായറാഴ്ചയാണ് സംഭവം.നിവധി വീടുകളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മോഡത്തിന്റെ അഡാപ്റ്ററുകൾ ,മൊബൈല്‍ ഫോണ്‍ ചാർജറുകൾ ,ഇൻവർട്ടറുകൾ,എന്നിവക്ക് നാശം സംഭവിച്ചിട്ടുണ്ട്.ചിലയിടങ്ങളില്‍ ഫാനുകളും ലൈറ്റുകളും തകരാറിലായി.കെഎസ്ഇബി ജീവനക്കാരെത്തി വോള്‍ട്ടേജ് തകരാര്‍ പരിഹരിച്ചെങ്കിലും ഇലക്ട്രിക് ഉപകരണങ്ങള്‍ തകരാറിലായത് പ്രദേശത്തെ കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെ അടക്കം വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്