25 April 2024 Thursday

നന്നംമുക്ക് സിൽവർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു

ckmnews

നന്നംമുക്ക് സിൽവർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു


ചങ്ങരംകുളം:നന്നംമുക്ക് സിൽവർ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭാരതത്തിന്റെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയും നാട്ടിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു .കരാട്ടെ ബ്ലാക്ക് ബെൽറ്റ് ,ഗൾഫ് മേഖലയിൽ സജീവ സാന്നിധ്യവും ,ഇപ്പോൾ നാട്ടിൽ വിശ്രമ ജീവിതവും നയിക്കുന്ന "ഇ കെ മുഹമ്മദ്",നാടിന്റെ അഭിമാനമായി 41ഓളം തവണ രക്തദാനം ചെയ്ത "സി വി റസാഖ് ",23വർഷത്തോളം അയ്നിച്ചുവട് ചുമട്ടുതൊഴിലാളി യൂണിയനിൽ സേവനം അനുഷ്ഠിച്ചു ജോലിയിൽ നിന്നും വിരമിച്ച "അബൂബക്കർ ,നാസർ "തുടങ്ങിയവരെയാണ് ക്ലബ് ഭാരവാഹികൾ ആദരിച്ചത് .ബഷീർ ദിനത്തിൽ കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ,ക്ലബ് സമ്മാനം വിതരണം ചെയ്തു .ക്ലബ് പ്രസിഡന്റ് വി എം സിദ്ധീഖ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ലബ്ബിന്റെ ജിസിസി മുഖ്യ രക്ഷാധികാരി ബക്കർ ടി എസ് അധ്യക്ഷത വഹിച്ചു .ചടങ്ങിൽ പി വി ഇബ്രാഹീംകുട്ടി ,യൂസഫ് പാറക്കാട്ട് ,തുടങ്ങിയവർ സംസാരിച്ചു .ക്ലബ് മുഖ്യ രക്ഷാധികാരി മുഹമ്മദ് അലി ,സെക്രട്ടറി ഷബീർ ,ട്രെഷറർ അർഷദ് ,വർക്കിംഗ് സെക്രെട്ടറി മുനീർ ,ജിസിസി പ്രതിനിധി മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി .ജിസിസി പ്രതിനിധി ഫസൽ റഹ്മാൻ നന്ദി അറിയിച്ചു .